കോവിഡ് വാക്സിൻ നൽകുന്നത് മഹത്തായ പുണ്യകർമ്മം – മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട : കോവിഡ്-19 നെതിരെ വാക്സിൻ നൽകുന്നത് മഹത്തായ പുണ്യകർമ്മം തന്നെയാണന്ന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ഇടവക നടത്തിയ ആശ്വാസ് സൗജന്യ വാക്സിനേഷൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്ത് കൊണ്ട് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു. ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവർക്കേ പൊതു സ്ഥലങ്ങളിലേക്ക് പ്രവേശനമുള്ളു എന്ന സർക്കാർ ഉത്തരവ് നിലനിൽക്കുന്നതിനാൽ വാക്സിനേഷൻ ക്യാമ്പുകൾ അനിവാര്യതയാണന്നും സാധിക്കാവുന്ന എല്ലാ പ്രസ്ഥാനങ്ങളും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും ബിഷപ്പ് കൂട്ടി ചേർത്തു. കത്തീഡ്രൽ വികാരി ഫാ. പയസ് ചെർപ്പണത്ത് അദ്ധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ ഫാ.ജിബിൻ നായത്തോടൻ ജനറൽ കൺവീനറും ട്രസ്റ്റിയുമായ, ജിയോ പോൾ തട്ടിൽ ട്രസ്റ്റിമാരായ ജോസ് കൊറിയൻ, വർഗ്ഗീസ് തൊമ്മാന, അഗസ്റ്റിൻ കോളേങ്ങാടൻ പാസ്റ്ററൽ കൗൺസിൽ, സെക്രട്ടറി ടെൽസൺ കോട്ടോളി ,കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡൻ്റ് ഷാജൻ കണ്ടംകുളത്തി, പള്ളി കമ്മറ്റി അംഗം അഡ്വ ഹോബി ജോളി, സോഷ്യൽ ആക്ഷൻ പ്രസിഡൻ്റ് ബാബു നെയ്യൻ, പ്രതിനിധി യോഗം സെക്രട്ടറി പ്രൊഫ.എം /.ടി.കൊച്ചപ്പൻ, ബാബു പുത്തനങ്ങാടി എന്നിവർ സംസാരിച്ചു. സെൻ്റ് ജെയിംസ് ഹോസ്പിറ്റലുമായി ചേർന്ന് ആയിരത്തോളം പേർക്കാണ് സൗജന്യ വാക്സിൻ നൽകിയത്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top