ആൽഫ പാലിയേറ്റീവ് കെയർ – ‘നിർണ്ണയം’ പദ്ധതി ഉദ്‌ഘാടനം നിർവ്വഹിച്ചു

വെളളാങ്ങല്ലൂർ : ആൽഫ പാലിയേറ്റീവ് കെയർ വെളളാങ്ങല്ലൂർ ലിങ്ക് സെൻ്റർ പുതിയതായി ആരംഭിക്കുന്ന ‘നിർണ്ണയം’ പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട സബ് ഇൻസ്പെക്ടർ ഷിജിൽ ഉദ്ഘാടനം ചെയ്തു. മനുഷ്ജീവിതത്തിലെ അവസാനഘട്ടത്തിൽ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ജീവിതാന്ത്യ പരിചരണമാണ് ഈ പദ്ധതി. ചടങ്ങിൽ ഖത്തർ അൽഖോർ തൃശൂർ കെ.എൽ.8 ഫ്രൻസ് ഗ്രൂപ്പ് 100 രോഗീപരിചരണത്തിനുള്ള തുക കൈമാറി. എ.ബി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ഷഫീർകാരുമാത്ര സ്വാഗതം പറഞ്ഞു. പി.കെ.എം. അഷ്റഫ്, അബ്ദുൽ ഷക്കൂർ, സലിം രായൻമരക്കാർ, ആസിഫ് മനക്കലപ്പടി, രജിത ആൻ്റണി, മെഹർബാൻ ഷിഹാബ്, എം.എ.അൻവർ, അഥീന കെ.വർഗീസ് ഷിനി അയ്യൂബ്, ഫാത്തിമാബി ഷുക്കൂർ സംസാരിച്ചു. എം.എ.അലി നന്ദി പറഞ്ഞു.

Leave a comment

Top