കൃഷ്ണകുമാര്‍ മാപ്രാണത്തിന് സര്‍ഗസ്വരം പുരസ്ക്കാരം

ഇരിങ്ങാലക്കുട : സര്‍ഗസ്വരം ഏര്‍പ്പെടുത്തിയ ചെറുകഥയ്ക്കുള്ള ഈ വര്‍ഷത്തെ പുരസ്ക്കാരം കൃഷ്ണകുമാര്‍ മാപ്രാണം രചിച്ച ”വളഞ്ഞരേഖകള്‍ ” എന്ന കഥാസമാഹാരത്തിന് ലഭിച്ചു. ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഡോ .പി.വി .കൃഷ്ണന്‍നായര്‍ ,എന്‍ .മൂസക്കുട്ടി .വി.എ.ത്യാഗരാജന്‍ ആചാര്യ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് കൃതി തെരഞ്ഞെടുത്തത് . മാപ്രാണം മാടായിക്കോണം സ്വദേശിയായ കൃഷ്ണകുമാര്‍ മാപ്രാണം സാമൂഹ്യനീതി വകുപ്പിലാണ് സേവനമനുഷ്ഠിക്കുന്നത് . യാത്രാമൊഴി , മഴനൂല്‍ക്കനവുകള്‍ , സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍ എന്നീ കാവ്യസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യക്ഷിയമ്മ , പോത്തിക്കരമ്മ എന്നീ ഓഡിയോ കാസറ്റിനുവേണ്ടി ഗാനങ്ങളും ഫേറ്റ് എന്ന ഷോര്‍ട്ട് ഫിലിമിനു വേണ്ടി തിരക്കഥയും രചിച്ചിട്ടുണ്ട് . . പുരോഗമനകലാസാഹിത്യസംഘം , സംഗമസാഹിതി , ഇരിങ്ങാലക്കുട സാംസ്ക്കാരിക കൂട്ടായ്മ തുടങ്ങി വിവിധ സാംസ്ക്കാരിക സാഹിത്യമേഖലയിലും സജീവമാണ് .

Leave a comment

Leave a Reply

Top