ജനത്തെ വലച്ച് സ്വകാര്യബസ് സമരം : സ്പെഷ്യൽ സർവിസ്സുമായി കെഎസ്ആർടി സി

ഇരിങ്ങാലക്കുട : സംസ്ഥാനത്ത് ബസ് ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇരിങ്ങാലക്കുടയിലും യാത്രക്കാരെ വലച്ചു. അൻപതോളം സർക്കാർ ഓഫീസുകളും കോടതിയും പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷനിലേക്ക് ബസ്സുകൾ ഇല്ലാത്തതിനാൽ ജീവനക്കാരും പൊതുജനങ്ങളും ബുദ്ധിമുട്ടിലായി. പണിമുടക്കിനെത്തുടർന്നുണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കാൻ കൂടുതൽ ബസ് സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടി സി പറഞ്ഞു . ഇരിങ്ങാലക്കുയിൽ നിന്നും ഉൾപ്രദേശങ്ങളിലേക്ക് പക്ഷെ യാത്രാക്ലേശം തുടരുന്നു.

ഇരിങ്ങാലക്കുട ചാലക്കുടി റൂട്ടിൽ രണ്ടു ജൻറം ബസ്സുകൾ സ്പെഷ്യൽ സർവിസ്സായി ഓടുന്നുണ്ട്. ഇതിനുപുറമെ മൂന്നു ബസ്സുകളുടെ സമയക്രമം മാറ്റിയും സർവിസ്സ് നടത്തുണ്ടെന്നു കെഎസ്ആർടി സി ഉദോഗസ്ഥർ പറഞ്ഞു .കൊടുങ്ങല്ലൂർ തൃശൂർ റൂട്ടിൽ പതിവുള്ള മൂന്നു ഷെഡൂൾ ബസ്സുകളും ഓടുന്നുണ്ട്. കോൺട്രാക്ട് കരിയേജ് വാഹനങ്ങൾ പക്ഷെ നിരത്തിൽ ഇല്ല.

ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്രാനുകൂല്യ നിരക്ക് 50 ശതമാനം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകളുടെ സംയുക്ത സമര സമിതി പണിമുടക്ക് പ്രഖ്യാപിച്ചത്.

Leave a comment

Leave a Reply

Top