അവകാശപത്രിക അംഗീകരിക്കുക : എ.ഐ.എസ്.എഫ്

ഇരിങ്ങാലക്കുട : അവകാശപത്രിക അംഗീകരിക്കുക എന്ന ആവശ്യവുമായി എ.ഐ.എസ്.എഫ് വിദ്യാർത്ഥി മാർച്ച് സംഘടിപ്പിച്ചു. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിമാർക്കും സമർപ്പിച്ച അവകാശപത്രിക അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇന്ന് വിവിധ മണ്ഡലം കേന്ദ്രങ്ങളിൽ വിദ്യാർത്ഥി മാർച്ച് സംഘടിപ്പിച്ചത്. ഇരിങ്ങാലക്കുടയിൽ എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് വി.എൻ അനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംകുമാർ പി.എസ് സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് മിഥുൻ പോട്ടക്കാരൻ അധ്യക്ഷത വഹിച്ചു. അഭിമന്യു ഇ.എസ്, അശ്വിൻ ശങ്കർ എന്നിവർ നേതൃത്വം നൽകി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top