കൂടൽമാണിക്യം ക്ഷേത്രത്തിൽ പന്ത്രണ്ട് ദിവസമായി നടന്നുവരുന്ന അങ്കുലിയാങ്കം കൂത്തിന് രക്ഷോവധത്തോടെ സമാപനമായി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ പന്ത്രണ്ട് ദിവസമായി നടന്നുവരുന്ന അങ്കുലിയാങ്കം കൂത്തിന് രക്ഷോവധത്തോടെ ബുധനാഴ്ച സമാപനമായി. ഹനൂമാനാണ് ഇതിലെ പ്രധാനകഥാപാത്രം. സുഗ്രീവാജ്ഞയനുസരിച്ച് സീതാന്വേഷണത്തിനായി പുറപ്പെട്ട വാനരന്മാരിൽ ഹനൂമാൻ സമുദ്രം ചാടികടന്ന് ലങ്കയിൽ ചെന്ന് സീതാദേവിയെ കണ്ട് ശ്രീരാമൻ കൊടുത്തയച്ച അങ്കുലീയകം കൊടുത്ത് സീത കൊടുത്തയച്ച ചൂഡാരത്നവുമായി തിരികെ വരുന്നതുവരെ യുള്ള കഥാഭാഗമാണിതിന്റെ പ്രമേയം.

ഹനുമാനായി ഗുരു അമ്മന്നുർ കുട്ടൻ ചാക്യാർ, അമ്മന്നൂർ രജനീഷ് ചാക്യാർ, മാധവ് ചാക്യാർ എന്നിവർ രംഗത്തെത്തി. മിഴാവിൽ കലാമണ്ഡലം നാരായണൻ നമ്പ്യാർ, രാമചന്ദ്രൻ നമ്പ്യാർ, താളം ഇന്ദിര നങ്ങ്യാർ.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top