ലോട്ടറി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുക – എ.ഐ.ടി.യു.സി ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : ലോട്ടറി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
എ.ഐ.ടി.യു.സി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണ സമരം നടത്തി. ലോട്ടറി തൊഴിലാളികൾക്ക് 10000 രൂപ ബോണസ് നൽകുക, ലോട്ടറി ചൂതാട്ടം അവസാനിപ്പിക്കുക, ലോട്ടറിയുടെ മുഖവില കുറയ്ക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടന്ന സമരം എ.ഐ.ടി.യു.സി ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി കെ.കെ ശിവൻ ഉദ്ഘാടനം ചെയ്തു, അഡ്വക്കേറ്റ് പോളി കണിച്ചായി അദ്ധ്യക്ഷത വഹിച്ചു. എം എസ് ജയചന്ദ്രൻ, ഷിബു ഷിന്റോ എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top