വാക്സിന്‍ വിതരണത്തില്‍ അനാവശ്യ രാഷ്ട്രീയ ഇടപെടല്‍ – കോണ്‍ഗ്രസ്സ് ധര്‍ണ്ണ നടത്തി

കാട്ടൂര്‍ : വാക്സിനേഷന്‍ ക്യാമ്പില്‍ സി.പി.എം അനാവശ്യ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നുവെന്നാരോപിച്ചും, കോവിഡ് മഹാമാരിക്കാലത്ത് പോലും ആശാവര്‍ക്കറുടെ ഒഴിവ് നികത്താതെ ആരോഗ്യരംഗത്ത് വരുന്ന വീഴ്ചകള്‍ മറച്ചു വച്ച് പ്രസിഡന്‍റിന്‍റെ മൗനാനുവാദത്തില്‍ സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന സമര നാടകത്തില്‍ പ്രതിഷേധിച്ചും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.

മണ്ഡലം പ്രസിഡന്‍റ് എ.എസ് ഹെെദ്രോസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ധര്‍ണ്ണയില്‍ സന്തോഷ് കുരുമ്പേപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആനി ആന്‍റണി, മണ്ഡലം വെെസ് പ്രസിഡന്‍റുമാരായ ഇ എല്‍ ജോസ്, ബെറ്റി ജോസ് ,ധീരജ്തേറാട്ടില്‍ ,യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് ഷെറിന്‍ തേര്‍മഠം,സ്വപ്നജോര്‍ജ്ജ്, എം.ജെ റാഫി, എപി വിത്സണ്‍, ജോര്‍ജ്ജ് അരിമ്പൂര്‍, ഡൊമിനി ആലപ്പാട്ട്, ഷെമീര്‍ പടവലപറമ്പില്‍ എന്നിവർ ധർണ്ണയിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top