എം.ബി.ബി എസിൽ ഉന്നത വിജയം നേടിയ നൂറിൻ റിയ സഗീറിന് ശിഹാബ് തങ്ങൾ സ്മാരക പുരസ്‌കാരം നൽകി

വെള്ളാങ്ങല്ലൂർ : പാട്ന ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് എം.ബി. ബി എസിൽ ഉന്നത വിജയം നേടിയ നൂറിൻ റിയ സഗീറിനെ എം.എസ്.എസ് (മുസ്ലിം സർവീസ് സൊസൈറ്റി )വെള്ളാങ്ങല്ലൂർ യൂണിറ്റ് കമ്മിറ്റി ശിഹാബ് തങ്ങൾ സ്മാരക സ്നേഹാദരം നൽകി ആദരിച്ചു. എം. എസ്. എസ് സംസ്ഥാന ജനറൽ സെക്രട്ടറ ടീ. കെ അബ്ദുൽ കരീം മാസ്റ്റർ പുരസ്ക്കാരം നൽകി. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ്‌ പി.എം അബ്ദുൽ ഷക്കൂർ അദ്ധ്യക്ഷത വഹിച്ചു. ടി. കെ അബ്ദുൽ ഹാജി ക്യാഷ് അവാർഡ് വിതരണം നടത്തി.

മുകുന്ദപുരം സോണൽ ചെയർമാൻ പി. കെ. എം അഷറഫ് ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ. എ സാദകത്തുള്ള മുഖ്യ പ്രഭാഷണം നടത്തി. എം. എ അലി, എ. എ യൂനസ് കെ. എ സുലൈമാൻ എന്നിവർ സംസാരിച്ചു. കരൂപ്പടന്ന പുതിയറോഡ് തരൂപീടികയിൽ പരേതനായ സഗീറിന്റെയും, കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സിംഗ് അസിസ്റ്റന്റ് ജെസി (ജാസ്മിന്റെയും)സഗീറിന്റെയും മകളാണ് റിയ. ഇളയ സഹോദരി നൈമ നസ്രിൻ ജോർജിയ എസ്. സി. യൂ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി ആണ്.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top