1000 പേരില്‍ പത്തില്‍ കൂടുതല്‍ രോഗികള്‍ ഒരാഴ്ച ഉണ്ടായാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും, മറ്റുള്ളയിടങ്ങളില്‍ ആഴ്ചയില്‍ 6 ദിവസം പ്രവര്‍ത്തിക്കാന്‍ അനുമതിയും. പുതിയ മാനദണ്ഡപ്രകാരം ജില്ലയിൽ 2 പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

ലോക്ക് ഡൌൺ നിയന്ത്രണ രീതിയിൽ മാറ്റം, ഒരു പ്രദേശത്തെ ജനസംഖ്യയിൽ ആയിരം പേരിൽ പത്തിലധികം രോഗികൾ ഒരാഴ്ചയുണ്ടായാൽ ട്രിപ്പിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തും. മറ്റുസ്ഥലങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾക്ക് ആഴ്ചയിൽ ആറ് ദിവസം പ്രവർത്തനാനുമതി നൽകും. ജനസംഖ്യയില്‍ 1000 പേരില്‍ എത്രയാള്‍ക്ക് പുതിയതായി രോഗം നിര്‍ണ്ണയിക്കപ്പെടുന്നുവെന്ന് പരിഗണിച്ചാണ്‌ (WIPR) പുതിയ മാനദണ്ഡം.

ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 2 പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വ്യഴാഴ്ച്ച മുതൽ നിലവിൽ വരും. ദേശമംഗലം (WIPR 13 ), എറിയാട് (WIPR 10). 45 പഞ്ചായത്തുകൾ 10-5 വരെ WIPR രേഖപ്പെടുത്തി. 5 ൽ താഴെ രേഖപ്പെടുത്തിയ 47 പ്രദേശങ്ങൾ ഉണ്ട്.

നിയന്ത്രണങ്ങളിൽ പുതിയ സമീപനം മൂലം 1000 പേരില്‍ എത്രെ രോഗികൾ എന്നുള്ള മാനദണ്ഡങ്ങൾ പ്രകാരം (WIPR) ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ തദേശ പ്രദേശങ്ങളിലെ ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെയുള്ള കണക്കുകൾ

മുരിയാട് പഞ്ചായത്ത്
1207 പേരെ പരിശോധിച്ചതിൽ 190 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. TPR 15.74 (1000 പേരില്‍ എത്ര രോഗികൾ എന്നുള്ളതിൽ പഞ്ചായത്തിൽ രേഖപ്പെടുത്തിയത്) WIPR 5

ഇരിങ്ങാലക്കുട നഗരസഭ
1719 പേരെ പരിശോധിച്ചതിൽ 283 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. TPR 16.46 %, WIPR 5

ആളൂർ പഞ്ചായത്ത്
1391 പേരെ പരിശോധിച്ചതിൽ 186 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. TPR 13.37 %, WIPR 4

വേളൂക്കര പഞ്ചായത്ത്
776 പേരെ പരിശോധിച്ചതിൽ 123 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. TPR 15.85 %, WIPR 3

പൂമംഗലം പഞ്ചായത്ത്
619 പേരെ പരിശോധിച്ചതിൽ 46 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. TPR 7.43 %, WIPR 3

പടിയൂർ പഞ്ചായത്ത്
746 പേരെ പരിശോധിച്ചതിൽ 64 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. TPR 8.58 %, WIPR 3

കാട്ടൂർ പഞ്ചായത്ത്
488 പേരെ പരിശോധിച്ചതിൽ 59 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. TPR 12.09%, WIPR 3

കാറളം പഞ്ചായത്ത്
770 പേരെ പരിശോധിച്ചതിൽ 63 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. TPR 8.18 %, WIPR 3

കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 9 മണി വരെ . സാമൂഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ നിലയില്‍ ആയിരിക്കണം പ്രവേശനം. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും വ്യാപാരികളുമായി ചേര്‍ന്ന് യോഗങ്ങള്‍ നടത്തും

കടകള്‍ സന്ദര്‍ശിക്കുന്നവര്‍ ആദ്യഡോസ് വാക്സിനേഷനേഷന്‍ എങ്കിലും എടുത്തവരോ, 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആകുന്നതായിരിക്കും അഭികാമ്യം. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് ഹോം ഡെലിവറി സൗകര്യം കഴിയാവുന്നത്ര ഇടങ്ങളില്‍ വിപുലീകരിക്കണം.

ജനസംഖ്യ അടിസ്ഥാനത്തിൽ 1000 പേരില്‍ പത്തില്‍ കൂടുതല്‍ രോഗികള്‍ ഒരാഴ്ച ഉണ്ടായാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും, മറ്റുള്ളയിടങ്ങളില്‍ ആഴ്ചയില്‍ 6 ദിവസം പ്രവര്‍ത്തിക്കാന്‍ അനുമതിയും നല്‍കാനാവും. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഞായറാഴ്ചയും പ്രവര്‍ത്തിക്കുന്നതാണ്. ഓണത്തിന്റെ തിരക്ക് കൂടി കണക്കിലെടുത്ത് 22-ാം തീയ്യതി ഞായറാഴ്ചയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ആരാധനാലയങ്ങളില്‍ അവയുടെ വിസ്തീര്‍ണ്ണം കണക്കാക്കിയാവണം ആളുകള്‍ പങ്കെടുക്കേണ്ടത്. വലിയ വിസ്തീര്‍ണ്ണമുള്ളവയില്‍ പരമാവധി 40 പേര്‍ക്ക് പങ്കെടുക്കാം. കല്യാണങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാവുന്നതുമാണ്.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top