പെൻഷനേഴ്സ് അസോസിയേഷൻ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : പെൻഷൻകാരുടെ ചികിത്സാ പദ്ധതി അപാകതകൾ പരിഹരിച്ച് ഉടൻ നടപ്പിലാക്കുക, ഒ.പി. ചികിത്സ ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ട്രഷറിക്കു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ ജില്ല ജോ: സെക്രട്ടറി പി.യു. വിത്സൺ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് എ.എൻ.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. എം. മൂർഷിദ്, കെ.ബി.ശ്രീധരൻ, എ.സി. സുരേഷ്, കെ.വേലായുധൻ, കെ. കമലം, കെ.കെ.രാജൻ, ജഗനാഥൻ എന്നിവർ സംസാരിച്ചു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top