സി.ബി.എസ്.ഇ.പത്താം ക്ലാസ്സ് പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കി ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ്സിൽ ഉന്നത വിജയം. എല്ലാവിഷയത്തിലും ഫുൾ A 1 കരസ്ഥമാക്കി 97.2 % മാർക്കോടെ പ്രത്യുഷ് നായർ സ്കൂളിൽ ഒന്നാമതെത്തി. ഭദ്ര ശ്രീ ബൈജു , ഫുൾ A 1 (96.6 % ) രണ്ടാം സ്ഥാനത്തും നീരജ് ബിജു (96.4 %) ഫുൾ A 1 നേടി മൂന്നാം സ്ഥാനത്തും എത്തി.

75 കുട്ടികളിൽ 64 വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്‌ഷനും , 10 വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസ്സും , ഒരു കുട്ടി സെക്കന്റ് ക്ലാസ്സും നേടി. മൊത്തം റിസൽറ്റിൽ 27 കുട്ടികൾ 90 % മുകളിൽ മാർക്ക് നേടി. ഭദ്ര ശീ ബൈജുവും പ്രത്യുഷ് നായരും സോഷ്യൽ സ്റ്റഡീസിൽ 100 ൽ 100 മാർക്കും നേടി

Leave a comment

Top