2021-22 ലയൺസ് വിദ്യാനിധി സ്കോളർഷിപ്പ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : 2010-11 കാലഘട്ടത്തിൽ ഡിസ്ട്രിക്റ്റ് ഗവർണ്ണറായിരുന്ന Ln. മോഹൻദാസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാനിധി സ്കോളർഷിപ്പ് പദ്ധതിയുടെ 2021-22 വർഷത്തെ 10 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക ഇരിങ്ങാലക്കുട ലയൺസ് ക്ലബ് വിതരണം ചെയ്തു. സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾ അവരുടെ പഠനനിലവാരം നിലനിർത്തുകയാണെങ്കിൽ അവരുടെ പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കുന്നതു വരെയുള്ള എല്ലാ വർഷങ്ങളിലും അവർ ഈ സ്കോളർഷിപ്പിനു അർഹരായിരിക്കുമെന്ന് വിദ്യാനിധി ട്രസ്റ്റ് സെക്രട്ടറി Ln. തോമച്ചൻ വെള്ളാനിക്കാരൻ അറിയിച്ചു. ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡൻ്റ് ഡോ. ഡെയിൻ ആൻറണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൻ്റെ ഉദ്‌ഘാടനം മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ അഡ്വ . ടി.ജെ തോമസ് നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് 2 പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ലിയോ മെമ്പർമാരെയും ചടങ്ങിൽ ആദരിച്ചു. ലയൺ ലേഡി പ്രസിഡൻ്റ് അന്ന ഡെയിൽ, വിദ്യാനിധി കമ്മിറ്റി ചെയർമാൻ Ln ജോൺ ഫ്രാൻസീസ്, സോൺ ചെയർമാൻ Ln ആൻറു സി.ജെ, മുൻ പ്രസിഡൻ്റ് തോമസ്സ് കാളിയങ്കര എന്നിവർ സംസാരിച്ചു. സെക്രട്ടറി Ln’ ബിജു ജോസ് കൂനൻ നന്ദി പ്രകാശിപ്പിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top