വ്യാപാരി വ്യവസായി സമിതി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫിസിന് മുന്നിൽ സമരം നടത്തി

ഇരിങ്ങാലക്കുട : എല്ലാ കടകളും മുഴുവൻ ദിവസവും തുറക്കുക, വ്യാപാരികൾക്ക് കേന്ദ്രം സഹായം നൽകുക, ബാങ്ക് ലോണുകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കുക, പലിശ ഒഴിവാക്കുക, കെട്ടിട വാടക 6 മാസത്തേക്കു ഒഴിവാക്കുക, വ്യാപാരികൾക്ക് വാക്സിൻ അനുവദിക്കുക എന്നീ മുദ്രാവാക്യം ഉയർത്തി വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫിസിന് മുന്നിൽ സമരം നടത്തി. സമരം സമിതി ഏരിയ രക്ഷധികാരി ടി .ജി ശങ്കര നാരായണൻ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട്‌ എ.ജെ വിൻസെൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി മെമ്പർ ചാർളി തേറാട്ടിൽ സമരത്തെ അഭിവാദ്യം ചെയ്തു. ഏരിയ സെക്രട്ടറി കെ.എം. സജീവൻ സ്വാഗതവും, യൂണിറ്റ് സെക്രട്ടറി പി.എം സനീഷ് നന്ദിയും പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top