ക്രൈസ്റ്റ് കോളേജിൽ ഒന്നാം വർഷ ഡിഗ്രി, പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ(ഓട്ടോണമസ്) പ്രവേശന പരീക്ഷ മുഖേന അഡ്മിഷൻ നടത്തുന്ന ബിരുദാനന്തര ബിരുദ കോഴ്സുകൾ ആയ എം.എസ്.സി ക്ലിനിക്കൽ സൈക്കോളജി, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.എസ്.ഡബ്ല്യൂ, എം.എസ്.സി എൻവയേൺമെന്റൽ സയൻസ് എന്നീ കോഴ്സുകളിലേക്ക് www.christcollegeijk.edu.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാവുന്നതാണ്. ബിരുദ പരീക്ഷകളുടെ ഫലപ്രഖ്യാപനം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. കൂടാതെ മറ്റു ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും, ബിരുദ കോഴ്സുകളിലേക്കും അവസാന തീയതി അറിയിക്കുന്നതുവരെ പ്രസ്തുത വെബ്സൈറ്റ് മുഖാന്തരം അപേക്ഷിക്കാവുന്നതാണ്.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top