കോവിഡ് നിയന്ത്രണങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ പന്തം കൊളുത്തി പ്രതിഷേധ നിൽപ്പ് സമരം

ഇരിങ്ങാലക്കുട : കോവിഡ് നിയന്ത്രണങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇരിങ്ങാലക്കുടയിൽ പന്തം കൊളുത്തി പ്രതിഷേധ നിൽപ്പ് സമരം നടത്തി. സംഘടനയുടെ ഇരിങ്ങാലക്കുട നിയോജക മണ്ഡലം ചെയർമാനും, യൂണിറ്റ് പ്രസിഡണ്ടുമായ എബിൻ മാത്യു വെള്ളാനിക്കാരൻ സമരം ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി ഷാജു പാറേക്കാടൻ അദ്ധ്യക്ഷത വഹിച്ചു. എല്ലാ കടകളും എല്ലാ ദിവസവും തുറക്കാൻ അനുവദിക്കുക, കാററഗറി തിരിച്ച് കടകൾ അടപ്പിക്കാതെ മൈക്രോ കണ്ടെയ്മെന്റ് സോൺ രീതി നടപ്പിലാക്കുക, ചെറുകിട വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ചു കൊണ്ട് ഓൺ ലൈൻ വ്യാപാരികളെ പ്രോത്സാപ്പിക്കുന്ന രീതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു് സംസ്ഥാന വ്യാപകമായി നടത്തുന്ന പന്തം കൊളുത്തി സമരത്തിന്‍റെ ഭാഗമായിട്ടാണ് ഇരിങ്ങാലക്കുട ഠാണാവില്‍ തിങ്കളാഴ്ച വൈകിട്ട് പ്രതിഷേധ പരിപാടി നടന്നത്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡണ്ടുമാരായ പി.വി. ബാലസുബ്രഹ്മണ്യൻ, വി.കെ.അനിൽ കുമാർ , ജോ.സെക്രട്ടറിമാരായ ടി. മണിമേനോൻ , കെ.എസ് ജാക്സൻ , യൂത്ത് വിംഗ് പ്രസിഡണ്ടു ലിഷോൻ ജോസ് എന്നിവർ നേതൃത്വം നല്കി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top