സ്ത്രീധന വിരുദ്ധ – സ്ത്രീ പീഡന രഹിത കേരളത്തിനായി കൈകോർക്കാം യുവകലാസാഹിതി

ഇരിങ്ങാലക്കുട : കേരളത്തിൽ വർദ്ധിച്ചു വരുന്ന സ്ത്രീധന സമ്പ്രദായവും അതുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും പീഡനങ്ങൾക്കും അറുതി വരുത്തേണ്ടതുണ്ട്. 1961 ൽ ഇന്ത്യയിൽ നടപ്പിലാക്കിയ സ്ത്രീധന നിരോധനിയമവും പിന്നീട് കൂട്ടിച്ചേർക്കപ്പെട്ട ചട്ടങ്ങളും സ്ത്രീധനമെന്ന വിപത്തിനെതിരാണ്. എന്നാൽ വിദ്യാഭ്യാസംകൊണ്ട് പ്രഭുദ്ധത നേടിയ കേരളത്തിൽ ഈ അടുത്ത കാലത്ത് വർദ്ധിച്ചു വരുന്ന സ്ത്രീധന കൊലപാതകങ്ങളും ഗാർഹിക പീഡനങ്ങളും കേരളത്തിന്റെ സാംസ്കാരികതയെ പോലും നാണം കെടുത്തുന്ന രീതിയിലേക്ക് മാറുന്നു.

ഇരിങ്ങാലക്കുട പരിസരത്ത് നടന്ന സാംസ്കാരിക പ്രതിഷേധ കൂട്ടായ്മ യുവകലാസാഹിതി മണ്ഡലം സെക്രട്ടറി അഡ്വ: രാജേഷ് തമ്പാൻ ഉദ്ഘാടനം ചെയ്തു. കെ.കെ. കൃഷ്ണാനന്ദ ബാബു അദ്ധ്യക്ഷത വഹിച്ചു. റഷീദ് കാറളം, രാജേഷ് തെക്കിനിയേടത്ത്, വി.കെ. സരിത, വർദ്ധനൻ പുളിക്കൽ, രാധാകൃഷ്ണൻ വെട്ടത്ത് എന്നിവർ സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top