എം.സി. പോളിന് ഇനി അന്ത്യവിശ്രമം

ഇരിങ്ങാലക്കുട : അന്തരിച്ച മുന്‍ നഗരസഭ ചെയര്‍മാനും വ്യവസായ പ്രമുഖനുമായിരുന്ന എം.സി. പോളിന് ഇനി അന്ത്യവിശ്രമം. എം.സി. പോളിന്റെ മൃതദേഹം വ്യാഴാഴ്ച വൈകീട്ടോടെ ഇരിങ്ങാലക്കുട കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ സംസ്‌ക്കരിച്ചു. അയ്യങ്കാവ് മൈതാനത്തിനടുത്തുള്ള തറവാട്ട് വീട്ടില്‍ നടന്ന സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഹൊസൂര്‍ രൂപത മെത്രാന്‍ ഫാ. ജോബി പൊഴോലിപറമ്പില്‍, തൃശൂര്‍ ദേവമാത പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി, കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് ഠാണ ജംഗ്ഷന്‍ വഴി വിലാപയാത്രയായി കത്തിഡ്രല്‍ ദേവാലയത്തില്‍ എത്തി. നൂറുകണക്കിന് ആളുകള്‍ വിലാപയാത്രയില്‍ പങ്കെടുത്തു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കത്തീഡ്രല്‍ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കത്തിഡ്രല്‍ ദേവാലയത്തിലെ സെമിത്തേരിയില്‍ സംസ്‌ക്കരിച്ചു.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top