തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 2350 പേര്‍ക്ക് കൂടി കോവിഡ്, 2313 പേര്‍ രോഗമുക്തരായി, 2327 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, സംസ്ഥാനത്ത് ഇന്ന് 13984

തൃശ്ശൂര്‍ ജില്ലയിൽ തിങ്കളാഴ്ച 2350 പേര്‍ക്ക് കൂടി കോവിഡ്, 2313 പേര്‍ രോഗമുക്തരായി, 2327 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, സംസ്ഥാനത്ത് ഇന്ന് 13984

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച (2/08/2021) 2350 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, 2313 പേര്‍ രോഗമുക്തരായി. ജില്ലയിലെ ടി.പി.ആർ 12.98 %. 2,327 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, സംസ്ഥാനത്ത് ഇന്ന് 13984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടി.പി.ആർ 10.93 %

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (02/08/2021) 2,350 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,313 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,882 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 76 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു.

ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,32,023 ആണ്. 3,18,347 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.98% ആണ്. ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 2,327 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 04 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 14 പേര്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 159 പുരുഷന്‍മാരും 152 സ്ത്രീകളും പത്ത് വയസ്സിനു താഴെ 100 ആണ്‍കുട്ടികളും 72 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ – തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 254വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 638സര്‍ക്കാര്‍ ആശുപത്രികളില്‍ – 346സ്വകാര്യ ആശുപത്രികളില്‍ – 459വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 824കൂടാതെ 7,011 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 2,706 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 295 പേര്‍ ആശുപത്രിയിലും 2,411 പേര്‍ വീടുകളിലുമാണ്.

18,108 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 10,783 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 7,158 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 167 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 24,80,991 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top