തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ 2021-22 വർഷത്തെ ഡിഗ്രി പ്രവേശനത്തിന് മാനേജ്മെൻ്റ് സീറ്റുകളിലേക്കുള്ള അപേക്ഷകൾ ആഗസ്റ്റ് 2 മുതൽ സ്വീകരിക്കും.

ബി.എസ്.സി ഫുഡ് ടെക്നോളജി, മൈക്രോബയോളജി,ബയോ കെമിസ്ട്രി, ബി.കോം ഫിനാൻസ്, കമ്പ്യൂട്ടർ, കോ – ഓപെറേഷൻ, ബി.എ മള്‍ട്ടി മീഡിയ, ബി.സി.എ, ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നീ ഡിഗ്രി കോഴ്സുകളിലേക്ക് ആണ് പ്രവേശനം. അപേക്ഷാ ഫോമുകൾ കോളജിൽ നിന്നോ, കൂടൽമാണിക്യം ക്ഷേത്ര സമീപമുള്ള കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നിന്നോ ലഭിക്കും. കോളജ് വെബ്സൈറ്റ് വഴി ഓൺലൈൻ ആയും അപേക്ഷ നൽകാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 9846730721, വെബ്സൈറ്റ് : www.tharananellur.com

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top