ലോട്ടറി തൊഴിലാളികൾ നിൽപ്പ് സമരം നടത്തി

ഇരിങ്ങാലക്കുട : ഓൾ കേരള ലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്‍റെ ഭാഗമായി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ലോട്ടറി ഓഫീസിന് മുൻപിൽ ലോട്ടറി തൊഴിലാളികൾ നിൽപ്പ് സമരം നടത്തി.

സംഘടനയുടെ ജില്ലാ വർക്കിങ് പ്രസിഡൻറ് പി.പി ഡാന്‍റെസ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ടി.വി ചാർലി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന ഭാരവാഹികളായി സതീഷ് പി.എൻ, എം.ഒ തോമസ് തുടങ്ങിയവരും ജില്ലാ ഭാരവാഹികളായി എൻ.ഡി പോൾസൺ, പ്രതാപൻ തുടങ്ങിയവരും നിയോജകമണ്ഡലം ഭാരവാഹികളായി ശ്രീനിവാസൻ, ബെന്നി ജേക്കബ്,ബിനീഷ്, കെ ബഷീർ, അശോകൻ തുടങ്ങിയവരും സംബന്ധിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top