എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെ ആദരിച്ചു

ഇരിങ്ങാലക്കുട : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വാർഡിലെ മുഴുവൻ കുട്ടികളെയും കൗൺസിലറുടെ നേതൃത്വത്തിൽ വീട്ടിൽ എത്തി വാർഡ്‌ 31 കൂട്ടായ്‌മ ആദരിച്ചു.

വാർഡ് കൗൺസിലർ സുജ സഞ്ജീവ് കുമാർ, ആർ.ആർ. ടി വളണ്ടിയർമാരായ സുധീഷ് കെമഴത്ത്, സുമേഷ്‌(Myijk), സുധീഷ് കാരയിൽ, അപ്പുകുട്ടൻ നായർ, ആശ വർക്കർ നിമ്മി സുധീഷ്, സി.ഡി.എസ് മെമ്പർ ലതഭരതൻ എന്നിവർ സന്നിഹിതരായിരുന്നു.

എസ്.എസ്.എൽ.സി വിജയികളായ ജോയിലിൻ ജോയ്‌, ലിപിത പോൾ, അഭിഷേക്‌ ഷാജു, എം.എസ് .ആദിലിൻ, ടെനിൽ വിൽസൺ, അക്ഷര സുധീഷ്‌, വി.എസ് .ശ്രാവൺ, അലൻ റോയ്‌, എ .പി .ആതിര, എം.ആർ .ലക്ഷ്മി എന്നിവരും ഹയർ സെക്കണ്ടറി പരീക്ഷയിൽ 1200 ഇൽ 1197 മാർക്ക്‌ നേടി മികച്ച വിജയം കരസ്ഥമാക്കിയ ബീവേഷ്‌ ബിനോയ്‌ ഉൾപ്പടെ ധനിക്.‌ പി .സഹദേവൻ, പി.എസ് .ധീരജ്‌, ശ്യാം കൃഷ്ണൻ, എസ് .വിഷ്ണു ദേവ്‌, കെ .അനന്ത കൃഷ്ണൻ, കെ .കൃഷ്ണ നന്ദ എന്നിവരും ആദരം ഏറ്റു വാങ്ങി. തുടർ പഠനത്തിനു യോഗ്യത നേടിയ മറ്റു വിദ്യർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top