കാട്ടൂർ കലാസദനത്തിന്റെ കഥാ സമാഹാരം ‘മുല്ലമൊട്ടുകൾ വിടരുമ്പോൾ’ സംഗമസാഹിതി ചർച്ച ചെയ്തു

ഇരിങ്ങാലക്കുട : പതിനഞ്ച് എഴുത്തുകാരുടെ ചെറുകഥകൾ സമാഹരിച്ച് കാട്ടൂർ കലാസദനം പ്രസിദ്ധീകരിച്ച ‘മുല്ലമൊട്ടുകൾ വിടരുമ്പോൾ’ സംഗമസാഹിതി ചർച്ച ചെയ്തു. അരുൺ ഗാന്ധിഗ്രാം മോഡറേറ്ററായിരുന്നു. രാജേഷ് തെക്കിനിയേടത്ത് ആമുഖ പ്രഭാഷണം നടത്തി.

സമകാലികജീവിതത്തിൽ നമുക്കു ചുറ്റും സാധാരണ ഗതിയിൽ പ്രസക്തമായ കുറെ ജീവിതക്കാഴ്ചകൾ വിഷയങ്ങളാവുന്ന കഥകളും രാജവാഴ്ച നിലനിന്നിരുന്ന കാലത്തെ സാമൂഹിക ഉച്ചനീചത്വങ്ങളും പീഡനങ്ങളും, പോരാട്ടങ്ങളും ശക്തമായി വരച്ചിടുന്ന കഥകളുടെയും സമന്വയമാണ് ഈ കഥാസമാഹാരമെന്ന് പുസ്തകം പരിചയപ്പെടുത്തിയ സിന്റി സ്റ്റാൻലി അഭിപ്രായപ്പെട്ടു. രാധാകൃഷ്ണൻ വെട്ടത്ത് അധ്യക്ഷത വഹിച്ചു. പി എൻ സുനിൽ, കൃഷ്ണകുമാർ മാപ്രാണം, മനു കൊടകര, അരുൺ പരമേശ്വരൻ, ആന്റണി കൈതാരത്ത് , ശശി കാട്ടൂർ, ജോൺസൺ എടത്തിരുത്തിക്കാരൻ, രതി കല്ലട, ദിനേഷ് കെ.ആർ. എന്നിവർ സംസാരിച്ചു. ചടങ്ങിൽ വി.വി. ശ്രീല സ്വാഗതവും കാട്ടൂർ രാമചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top