മുകുന്ദപുരം താലൂക്കിനെ കൂടി ഉൾപ്പെടുത്തി ഇരിങ്ങാലക്കുട ലാന്‍റ് ട്രിബ്യൂണലിന് പ്രവര്‍ത്തനാനുമതി നീട്ടി നല്‍കണം – കെ.ആര്‍.ഡി.എസ്.എ

ഇരിങ്ങാലക്കുട : രണ്ടു വര്‍ഷക്കാലത്തേക്ക് മാത്രമായി അനുവദിച്ചിരുന്ന ഇരിങ്ങാലക്കുട ലാന്‍റ് ട്രിബ്യൂണലിന് മുകുന്ദപുരം താലൂക്കിലെ ജനങ്ങള്‍ക്കുകൂടി സേവനം നല്‍കിക്കൊണ്ട് പ്രവര്‍ത്തനാനുമതി നീട്ടി നല്‍കണമെന്ന് കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെ.ആര്‍.ഡി.എസ്.എ) ആവശ്യപ്പെട്ടു. 2019 മാര്‍ച്ച് മാസത്തിലാണ് ഇരിങ്ങാലക്കുടയില്‍ ലാന്‍റ് ട്രിബ്യൂണല്‍ അനുവദിച്ചുത്തരവായത്. അതേവര്‍ഷം ഡിസംബറിൽ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.

എന്നാല്‍ രണ്ടുവർഷ പ്രവര്‍ത്തനകാലയളവ് 2021 മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തിയാക്കിയ തായി കണക്കാക്കി,സ്ഥാപനമേധാവിയായ സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ശമ്പളം തടഞ്ഞിരിക്കുകയാണ്. തുടര്‍ച്ചാനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഇനിയുള്ള മാസങ്ങളില്‍ ജീവനക്കാരുടെ ശമ്പളവും ലഭിക്കാതെവരും. മുകുന്ദപുരം താലൂക്ക് പ്രദേശത്തെ പ്രവര്‍ത്തനപരിധിയിലുള്‍പ്പെടുത്താതെയാണ് ഓഫീസ് പ്രവര്‍ത്തിച്ചുവരുന്നത്. ചാലക്കുടി, കൊടുങ്ങല്ലൂര്‍ താലൂക്ക് പ്രദേശങ്ങളാണ് ഇപ്പോഴത്തെ ഓഫീസിന്റെ പ്രവര്‍ത്തന പരിധി.

കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഹൈവേ വികസനത്തിനായി ഏറ്റെടുത്ത ഭൂമികളിന്മേലുള്ള കാണാവകാശം അറുപത് ദിവസത്തിനകം തീര്‍ത്തുനല്‍കാന്‍ ഈ ഓഫീസിനെ ചൂമതലപ്പെടുത്തിയിരുന്നു. രണ്ട് താലൂക്കുകളിലെ ജനങ്ങള്‍ക്ക് പട്ടയങ്ങള്‍ക്കായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിക്കും ഇരിങ്ങാലക്കുട ലാന്റ് ട്രിബ്യൂണല്‍ പ്രവര്‍ത്തനമാരംഭിച്ചതോട മാറ്റം വന്നിരുന്നു. എന്നാല്‍ തുടര്‍ച്ചാനുമതി ലഭിക്കാതെവന്നാല്‍ പട്ടയവിതരണം തടസ്സപ്പെടും.

പട്ടയത്തിനായി ജനങ്ങള്‍ തൃശൂരിലെ ലാന്‍റ് ട്രിബ്യൂണലിനെ സമീപിക്കേണ്ടിവരും. ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ലാന്‍റ് ട്രിബ്യൂണല്‍ ഓഫീസില്‍ നിന്നും മുകുന്ദപുരം താലൂക്കിലെ ജനങ്ങള്‍ക്കുകൂടി സേവനം നല്‍കിക്കൊണ്ട്, ഓഫീസിന്‍റെ പ്രവര്‍ത്തനത്തനാനുമതി നീട്ടി നല്‍കണമെന്ന് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്‍റ് സ്റ്റാഫ് അസോസിയേഷന്‍ (കെ.ആര്‍.ഡി.എസ്.എ) മുകുന്ദപുരം താലൂക്ക് കമ്മറ്റിയോഗംസര്‍ക്കാരിനോടാവശ്യപ്പെട്ടു.

പ്രസിഡണ്ട് ഇ.ജി.റാണി അദ്ധ്യക്ഷത വഹിച്ചു. വി.എച്ച്‌.ബാലമുരളി,എ.എം.നൗഷാദ്, എസ്.അല്‍ത്താഫ്,ടി.ജെ.സാജു,വി.അജിത്കുമാര്‍, സി.യു.ജയശ്രീ എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top