എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഗംഗ ഉദയനെ കേരള ക്ഷേത്ര വാദ്യ കല അക്കാദമി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു

ഇരിങ്ങാലക്കുട : എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കേരള ക്ഷേത്ര വാദ്യ കല അക്കാദമി ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് കലാനിലയം ഉദയൻ നമ്പൂതിരിയുടെ മകൾ ഗംഗ ഉദയനെ കേരള ക്ഷേത്ര വാദ്യ കല അക്കാദമി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഇരിങ്ങാലക്കുട മേഖല സെക്രട്ടറി അവിട്ടത്തൂർ രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അന്തിക്കാട് പത്മനാഭൻ ഉപഹാര സമർപ്പണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കൃഷ്ണപ്രസാദ് നമ്പീശൻ , മൂർക്കനാട് ദിനേശ് വാരിയർ , സജേഷ് കുറുവത്ത്, അനിൽ ഇരിങ്ങാലക്കുട, ആകാശ് അറയ്ക്കൽ, എന്നിവർ ആശംസകൾ അർപ്പിച്ചു. ഗംഗ ഉദയൻ മറുപടി പ്രസംഗം നടത്തി. ജോയിന്റ് സെക്രട്ടറി രാജു വാരിയർ സ്വാഗതവും ഉദയൻ നമ്പൂതിരി നന്ദിയും രേഖപ്പെടുത്തി .

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top