മന്ത്രി ശിവന്‍ക്കുട്ടി രാജിവച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് സംസ്ഥാനമൊട്ടുക്കും നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കോണ്‍ഗ്രസ്സ് കാട്ടൂരില്‍ ധര്‍ണ്ണ നടത്തി

കാട്ടൂർ : നിയമസഭാ കയ്യാങ്കളി കേസില്‍ അന്വേഷണം നേരിടുന്ന മന്ത്രി ശിവന്‍ക്കുട്ടി രാജിവച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനമൊട്ടുക്കും നടത്തുന്ന പ്രതിഷേധപരിപാടിയുടെ ഭാഗമായ് കോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ ബസാര്‍ പരിസരത്ത് പ്രതിഷേധ ധര്‍ണ്ണ നടത്തി.

മണ്ഡലം പ്രസിഡന്‍റ് എ.എസ് ഹെെദ്രോസ് ഉദ്ഘാടനം ചെയ്ത സമര പരിപാടിയില്‍ വെെസ് പ്രസിഡന്‍റ് ധീരജ്തേറാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് ഷെറിന്‍ തേര്‍മഠം, എ പി വിത്സണ്‍, പ്രവാസി കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് ബദറുദ്ധീന്‍ വലിയകത്ത്, മഹിളാ കോണ്‍ഗ്രസ്സ് വെെസ് പ്രസിഡന്‍റ് അംബുജ രാജന്‍, സുശീല്‍ ലാലു, ദളിത് കോണ്‍ഗ്രസ്സ് സെക്രട്ടറി അജിത്കുമാര്‍ പുതുവീട്ടില്‍, ഐ.എന്‍.ടി.യു.സി സെക്രട്ടറി സുരേഷ് തറയില്‍, ലോയിഡ് ചാലിശ്ശേരി, ജോണ്‍ വെള്ളാനിക്കാരന്‍, ഇ.എ വിന്‍സെന്‍റ് എന്നിവർ സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top