വിമല സെൻട്രൽ സ്കൂളിന് സി.ബി.എസ്.ഇ പ്ലസ്ടുവിന് ഉന്നത വിജയം, മൂന്ന് വിദ്യാർത്ഥികൾ ഫുൾ എ വൺ, 82% വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷനും 18% വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസും നേടി

താണിശ്ശേരി : സി.ബി.എസ്. ഇ പ്ലസ്ടുവിന് ഇത്തവണയും താണിശ്ശേരി വിമല സെൻട്രൽ സ്കൂളിന് ഉന്നത വിജയം. സി.ബി.എസ്.ഇ പ്ലസ്ടു ഫലപ്രഖ്യാപനം വന്നപ്പോൾ മൂന്ന് വിദ്യാർത്ഥികൾ ഫുൾ എ വൺ കരസ്ഥമാക്കി, ഡിസ്റ്റിങ്ഷൻലൂടെ 82% വിദ്യാർത്ഥികളും ഫസ്റ്റ് ക്ലാസോടെ18% വിദ്യാർത്ഥികളും ഉന്നത വിജയം നേടി. സയൻസ് വിഭാഗത്തിൽ യഥാക്രമം അന്നാഗ്രേസ് ജോ ഒന്നാം സ്ഥാനവും, ആൻ ജിയോ രണ്ടാം സ്ഥാനവും, പാർത്ഥസാരഥി മൂന്നാം സ്ഥാനവും, കരസ്ഥമാക്കി.

കൊമേഴ്സ് വിഭാഗത്തിൽ ആൻ ചാക്കോ ഒന്നാം സ്ഥാനവും ഓസ്റ്റീനാ രണ്ടാം സ്ഥാനവും അൾട്ടിമ സി ജോയ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലംകുഴി വിജയികളായ വിദ്യാർഥികളെയും അവരെ വിജയത്തിലേക്ക് നയിച്ച അധ്യാപകരെയും അനുമോദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.

Leave a comment

Top