ധനകാര്യ സ്ഥാപനങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ ഡയറക്ടർ ബോർഡുകളിലേക്ക് സാമ്പത്തിക ഇടപാടുകളിൽ സത്യസന്ധതയുള്ളവരെ മാത്രം നിയമിക്കുക- പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കടുപ്പശ്ശേരി : സഹകരണ ബാങ്കുകൾ ഉൾപ്പെടയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ ഡയറക്ടർ ബോർഡുകളിലേക്ക് സാമ്പത്തിക ഇടപാടുകളിൽ സത്യസന്ധതയുള്ളവരെ മാത്രം നിയമിക്കുക എന്ന രീതി നിർബന്ധമായും സ്വീകരിക്കണമെന്ന് നിയമസഭാ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തുമ്പൂർ മൾട്ടിപർപ്പസ് സഹകരണ സംഘം കടുപ്പശ്ശേരി ബ്രാഞ്ച് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നിലപാട് എല്ലാ രാഷ്ട്രീയ പാർട്ടികളും പാലിച്ചാൽ സഹകരണ രങ്ങൾ ഉൾപ്പടെ എല്ലാ മേഖലകളിലും തട്ടിപ്പുകൾ കുറക്കാനും അത് വഴി പൊതുജനങ്ങളുടെ വിശ്വാസിത കൂട്ടാനും ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ തുമ്പൂർ മൾട്ടിപർപ്പസ് സഹകരണ സംഘം ബാങ്ക് പ്രസിഡന്റ് കെ വി കുരിയപ്പൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു .

ബാങ്ക് സ്ട്രോങ്ങ് റൂം ഉദ്‌ഘാടനം വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് നിർവഹിച്ചു. ആദ്യ നിക്ഷേപം ബാങ്ക് വൈസ് പ്രസിഡന്റ് ജിൻസി ബിജു സ്വീകരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top