ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ സി.ബി.എസ്.ഇ പ്ലസ് ടുവിന് 100 % വിജയം, 85% പേർ ഡിസ്റ്റിംഗ്ഷനും 15% പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ സി.ബി.എസ്. ഇ . പന്ത്രണ്ടാം ക്ലാസ്സിൽ 100% വിജയം കരസ്ഥമാക്കി. 52 വിദ്യാർത്ഥികളിൽ 85% പേർ ഡിസ്റ്റിംഗ്ഷനും 15% പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി .

97. 4 % വിജയം നേടി ഫുൾ എ വൺ കരസ്ഥമാക്കി പ്ലസ്ടു കോമേഴ്സ് വിഭാഗം വിദ്യാർത്ഥി അർച്ചന ലിൻസൺ സ്കൂളിൽ ഒന്നാം സ്ഥാനത്തെത്തി. സയൻസ് വിഭാഗത്തിൽ 95. 6 % മാർക്ക് നേടി അദിത്ത് എം. ആർ ഒന്നാംസ്ഥാനത്തെത്തി.

കോമേഴ്സ് വിഭാഗത്തിൽ 95.6% മാർക്ക് നേടി മുഹമ്മദ് ഫവാസ് രണ്ടാം സ്ഥാനത്തും , 94. 4 % മാർക്ക് നേടി ജെ . ശ്രുതി മൂന്നാം സ്ഥാനത്തും എത്തി. കോമേഴ്സ് വിഭാഗത്തിൽ മുഴുവൻ കുട്ടികളും ഡിസ്റ്റിംഗ്ഷൻ കരസ്ഥമാക്കി.

.സയൻസ് വിഭാഗത്തിൽ 95. 2 % മാർക്ക് നേടി നന്ദന ജയചന്ദ്രനും , അഞ്ജലി കൃഷ്ണയും രണ്ടാം സ്ഥാനം പങ്കു വെച്ചു. 94. 8 % മാർക്ക് നേടി വേദിക സജീവൻ മൂന്നാം സ്ഥാനത്തെത്തി. സയൻസ് വിഭാഗത്തിൽ 78% പേർ ഡിസ്റ്റിംഗ്ഷനും 22% പേർ ഫസ്റ്റ് ക്ലാസും നേടി.മൊത്തം റിസൽറ്റിൽ 90% മുകളിൽ മാർക്ക് 15 കുട്ടികൾ നേടി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top