കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതി അനേഷിക്കുക – കോൺഗ്രസ്‌ പ്രതിഷേധ ധർണ്ണ നടത്തി

കരുവന്നൂർ : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതി അനേഷിക്കുക, സഹകാരികൾക്ക് പണം തിരികെ നൽകുക എന്ന മുദ്രാവാക്യവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം കമ്മിറ്റി ബാങ്കിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ആന്റു പെരുമ്പിള്ളി ധർണ ഉദ്‌ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം പ്രസിഡന്റ് എ.എസ് ഹൈദ്രോസ് അദ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം പ്രസിഡന്റ് ഷെറിൻ തേർമഠം, മണ്ഡലം ജനറൽ സെക്രട്ടറി എ.പി വിൽസൺ, മഹിളാ കോൺഗ്രസ്‌ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബെറ്റി ജോസ്, ഡോമിനി എ.എ, പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടൻ, നഗരസഭാ മുൻ കൗൺസിലർ അബ്‌ദുള്ളകുട്ടി എന്നിവർ സംസാരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം വൈസ് പ്രസിഡന്റ് ധീരജ് തേറാട്ടിൽ സ്വാഗതവും ബ്ലോക്ക്‌ കമ്മിറ്റി അംഗം ഷമീർ പടവലപ്പറമ്പിൽ നന്ദിയും പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top