മുരിയാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്ലസ് ടൂ പരീക്ഷയിൽ 1200 / 1200 മാർക്ക് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

മുരിയാട് : മുരിയാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ഹയർ സെക്കണ്ടറി പരിക്ഷയിൽ 1200 / 1200 മാർക്ക് നേടിയ വിദ്യാർത്ഥികളെ വീടുകളിൽ ചെന്ന് ആദരിച്ചു. മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് മുരിയാട് പഞ്ചായത്തിലെ അഭിമാനതാരങ്ങളായ നെറ്റ് ബോൾ കായികതാരം സാമുവൽ ജോണിനെയും, പാർവ്വതിയെയും മാണ് ആദരിച്ചത്.ഇരിങ്ങാലക്കുട ഡോൺബോസ്കോ സ്കൂളിലെ വിദ്യാർഥിയായിരുന്ന സാമുവൽ ജോൺ പുല്ലൂർ അമ്പലനട ജംഗ്ഷനു സമീപം ഐനിക്കൽ ജോൺ- തെരേസ ദമ്പതികളുടെ മകനാണ്. പഞ്ചാബിൽ നടന്ന നെറ്റ് ബോൾ ദേശീയ മൽസരത്തിനും സംസ്ഥാന തലത്തിലുള്ള മൽസരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഇതുവരെ ട്യൂഷനു പോയിട്ടില്ലെന്നും സാമുവൽ ജോൺ പറഞ്ഞു.

ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പാർവതി പുല്ലൂർ പള്ളത്ത്
വിജയകുമാറിന്റെയും പി.എസ്.രാധയുടെയും മകളാണ്. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ സംസ്കൃതം കഥാരചനയിൽ പങ്കെടുത്ത് സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. തുടർന്ന്
ഐഐഎസി (ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി) പഠിക്കുവാനാണ് താല്പര്യം. ജ്യോതിശാസ്ത്രജ്ഞ ആകാനാണ് താല്പര്യംമെന്നും പറഞ്ഞൂ മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് ഇരുവരെയും ആദരിച്ചു. ഷൈജോ അരിക്കാട്ട്, അജി തൈവളപ്പിൽ, ദാസൻ ചെമ്പാലി പറമ്പിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top