കൊടുങ്ങല്ലൂര്‍ ഇന്ദ്രപ്രസ്ഥം ബാറിലെ വധശ്രമം – പ്രതികൾക്ക് തടവും പിഴയും

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂര്‍ ഇന്ദ്രപ്രസ്ഥം ബാറില്‍ മാരകായുധങ്ങളായ ഇരുമ്പ് പൈപ്പ്,
ചങ്ങല, പട്ടിക വടി എന്നിവയുമായി അതിക്രമിച്ചു കയറി ബാര്‍ മാനേജരെയും ജീവനക്കാരെയും
ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 1 -ാം പ്രതി കൊടുങ്ങല്ലൂര്‍ ചിറ്റേടത്തുപറമ്പില്‍ രഘുനാഥ് (30), 2 -ാം പ്രതി ലോകമലേശ്വരം വയമ്പനാട് ഷാലി എന്ന കണ്ണന്‍ (38) എന്നിവരെ കുറ്റക്കാരെന്നു കണ്ട് 7 വര്‍ഷം കഠിനതടവിനും 45 ,000 രൂപ വീതം പിഴ ഒടുക്കുന്നതിനും ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ അസിസ്റ്റന്‍റ് സെഷന്‍സ് ജഡ്ജ് ടി. സഞ്ജു ശിക്ഷ വിധിച്ചു.

3-ാം പ്രതി വയമ്പനാട് സജേഷ് എന്ന കുഞ്ഞിക്കണ്ണന്‍ വിചാരണക്കിടെ മരണപ്പെട്ടിരുന്നു. 4,5,6 പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു.

2012 മെയ് 11-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാറില്‍ നിന്നും മദ്യം കഴിച്ച പ്രതികള്‍ ചില്ലറ നല്കുന്നതുമായി ബന്ധപ്പെട്ട് ബാര്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടാവുകയും പിന്നീട് ആയുധങ്ങളുമായി തിരിച്ചെത്തിയ പ്രതികള്‍ ബാറിലേക്ക് അതിക്രമിച്ചു കയറുകയും തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെയും, ബാര്‍ മാനേജരെയും ഇരുമ്പു ചങ്ങല, ഇരുമ്പു പൈപ്പുകള്‍, മരവടികള്‍ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയും, ബാറിലെ സാധന സാമഗ്രികളും മറ്റും അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നതാണ്. അക്രമത്തില്‍ തലക്ക് ഗുരുതരമായി പരിക്കു പറ്റിയ ബാര്‍ ജീവനക്കാരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് മാസങ്ങളോളം ചികിത്സയിലായിരുന്നു. കൊടുങ്ങല്ലൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ബിജോയ്. പി.ആര്‍ രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്. നവാസ് തുടരന്വേഷണം നടത്തി, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സുരേന്ദ്രന്‍ ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 23 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും 12 തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തു. കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കെറ്റുമാരായ ജിഷ ജോബി, എബിന്‍ ഗോപുരന്‍, ദിനല്‍ വി. എസ്,
അര്‍ജുന്‍ കെ. ആര്‍, അല്‍ജോ പി. ആന്‍റണി എന്നിവര്‍ ഹാജരായി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top