പട്ടികജാതി വിഭാഗത്തിന്‍റെ വിവിധ ആവശ്യങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹിന്ദു ഐക്യവേദി ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : ഹിന്ദു ഐക്യവേദി മുകുന്ദപുരം താലുക്ക് സമിതിയുടെ നേതൃത്വത്തിൽ, പട്ടികജാതി വിഭാഗത്തിന്‍റെ വിവിധ ആവശ്യങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു മുൻപിൽ ധർണ്ണ നടത്തി. സമരം മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി കനക വല്ലി ഉദ്ഘാടനം ചെയ്തു . താലൂക്ക് പ്രസിഡണ്ട് സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി ഗുരുവായൂരപ്പൻ സ്വാഗതം പറഞ്ഞു. താലൂക്ക് സെക്രട്ടറി പി എം മനോഹരൻ, ജില്ലാ ജനറൽ സെക്രട്ടറി രാജീവ് തത്തംപള്ളി , സംഘടനാ സെക്രട്ടറി ഗോപി എന്നിവർ സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top