സെന്‍റ് ജോസഫ് കോളേജ് കാലിക്കറ്റ് പവർ ലിഫ്റ്റിങ് ചാമ്പ്യൻസ്

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ഇന്‍റർസോൺ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജ് 260 പോയിന്‍റ് നേടി ഓവർ ഓൾ ചാമ്പ്യൻമാരായി. സെന്‍റ് മേരീസ് കോളേജ് തൃശൂർ 20 പോയിന്റോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട 18 പോയിന്റോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സെന്‍റ് ജോസഫ് കോളേജിലെ അനീഷ എം.ചാമ്പ്യൻഷിപ്പിലെ പവർ വുമൺ ആയി തെരെഞ്ഞെടുത്തു.

Leave a comment

Top