കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾ എൽ.ഡി.എഫിന് വേണ്ടി 40 വാഹനങ്ങൾ വിട്ടു നൽകിയതായുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്ന് എൽ.ഡി.എഫ്

ഇരിങ്ങാലക്കുട : കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു വേണ്ടി 40 വാഹനങ്ങൾ വിട്ടു നൽകിയതായി ചില മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്ത അടിസ്ഥാന രഹിതമാണെന്ന് എൽ.ഡി.എഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതല വഹിച്ചിരുന്ന സെക്രട്ടറി ഉല്ലാസ് കളക്കാട്ട്.

തെരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർത്ഥിക്കു വേണ്ടി ഓടിയ വാഹനങ്ങളെല്ലാം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയും അതത് ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റികളും നേരിട്ട് പണം കൊടുത്ത് വാടകക്ക് ഏർപ്പെടുത്തിയതാണ്. വാഹനങ്ങൾക്ക് അനുമതി വാങ്ങിയതിന്റെയും വാടക നൽകിയതിന്റെയും കണക്കുകൾ യഥാസമയം കമ്മിറ്റികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുള്ളതാണ്.

തെരഞ്ഞെടുപ്പ് രംഗത്തെ ഈ വാഹനങ്ങളേതെന്ന കാര്യം എൽ.ഡി.എഫ് പ്രവർത്തകർക്കും ബഹുജനങ്ങൾക്കും മുന്നിൽ സുതാര്യമാണ്. ഒരു ബാങ്ക് ക്രമക്കേടിന്‍റെ മറവിൽ തെറ്റായ വാർത്ത നൽകി എൽ.ഡി.എഫിനെ അപകീർത്തി പെടുത്തുവാനുള്ള ഗൂഢ ശ്രമമാണ് വാർത്തക്ക് പിറകിലുള്ളതു് എന്ന് പ്രസ്താവനയിൽ പറയുന്നു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top