സ്ഥാപനങ്ങൾ ഓടയിലേക്ക് മലിനജലം ഒഴുക്കി വിടുന്നത് നഗരസഭ പരിശോധനയിൽ കണ്ടെത്തി

ഇരിങ്ങാലക്കുട : മഴവെള്ളം ഒഴുകി പോകാനായി നഗരസഭ നിർമ്മിച്ച ഓടയിലേക്ക് അനധികൃതമായി ഹോട്ടലുകൾ അടക്കമുള്ള സ്ഥാപനങ്ങൾ പൈപ്പ് സ്ഥാപിച്ച് മലിനജലമടക്കമുള്ളവ ഒഴുക്കിവിടുന്നത് നഗരസഭയുടെ മിന്നൽ പരിശോധനയിൽ കണ്ടെത്തി. പേഷ്‌ക്കാർ റോഡിലെ ഓടകളിൽ സമീപസ്ഥാപനകളിൽ നിന്നുള്ള പാഴ് വസ്തുക്കളും മലിന ജലവും ഒഴുകി വൃത്തിഹീനമായ സാഹചര്യത്തിൽ കാൽനടക്കാർക്കും താമസക്കാർക്കും ദുർഗന്ധം കൊണ്ട് അസഹനീയമായിരിക്കുന്നുവെന്ന വാർത്തയെ തുടർന്നാണ് നഗരസഭയുടെ നടപടി. ഇതിനു മുന്നും പരിശോധന നടത്തി അടപ്പിച്ച പൈപ്പുകൾ വീണ്ടും തുറന്നാണ് പല സ്ഥാപനങ്ങളും മലിന ജലം തുടർച്ചയായി ഒഴുക്കി കൊണ്ടിരിക്കുന്നത്.

കടുത്ത വേനലിലും മഴ വെള്ളം ഒഴുകി പോകാൻ മാത്രം നിർമ്മിച്ച കാനകളിൽ മലിനജലം വന്നു പെടുന്നത് എങ്ങനെഎന്നാ ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണിപ്പോൾ ബേക്കറികളും ഹോട്ടലുകളിൽ നിന്നുമുള്ള മലിനജലമാണ് ഇത്തരത്തിൽ അനധികൃതമായി ഒഴുക്കി വിടുന്നതിലേറെയും. ബസ് സ്റ്റാൻഡ് മുതലുള്ള നഗരസഭയുടെ കനായാണ് പരിശോധിച്ചത്. സുപ്രീം ബേക്കറി, പ്രിയ ബേക്കറി, ശരവണഭവൻ ഹോട്ടൽ, സ്വാമീസ് ഹോട്ടൽ അരോമ ബേക്കറിയുടെ നിർമ്മാണ യൂണിറ്റ് എന്നിവരാണ് പൈപ്പ് സ്ഥാപിച്ച് മലിനജലമടക്കമുള്ളവ ഒഴുക്കിവിടുന്നത് എന്ന് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധന 2 ദിവസം കൂടി തുടരുമെന്നും അതിനു ശേഷം നിയമ ലംഘകർക്ക് പിഴ ചുമത്തുമെന്നും നഗരസഭ ആരോഗ്യ വിഭാഗ ഉദ്യോഗസ്ഥർ പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടർ ഷീല ഇ , ജെ എച്ച് ഐമാരായ രമാദേവി ജി , രാകേഷ് കെ ഡി, അനിൽ എം എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top