625 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

ഇരിങ്ങാലക്കുട : ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.റിയാസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മറ്റത്തൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 625 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. ലോക് ഡൗൺന്‍റെ ഭാഗമായി മദ്യശാലകൾ അടഞ്ഞ് കിടക്കുന്നതിനാൽ മലയോര മേഖലകളിൽ വൻതോതിൽ വ്യാജവാറ്റ് നടക്കുന്നതായി രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

ഈ മേഖലകളിൽ മുമ്പും എക്സൈസ് ഉദ്യോഗസ്ഥർ ആയിരക്കണക്കിന് ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളും നശിപ്പിച്ചിട്ടുള്ളതാണ്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും മേഖലയിൽ പ്രത്യേക നിരീക്ഷണം നടത്തുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു . റെയ്ഡിൽ പ്രിവൻറിവ് ഓഫീസർ ജീൻജു ഡി.എസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഷിജു വർഗ്ഗീസ്, ആനന്ദൻ.പി.കെ, സിവിൽ എക്സൈസ് ഓഫീസർ ഉല്ലാസ്.സി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top