ഭക്തജനങ്ങളുടെ അഭിപ്രായം ദേവസ്വം മാനിക്കുന്നു, കിഴക്കേ നടയിൽ പുതുതായി സ്ഥാപിച്ച വിളക്കുകാലുകൾ നീക്കം ചെയ്യാൻ തീരുമാനിക്കുന്നെന്ന് കൂടൽമാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിൻ്റെ നവീകരണ പ്രവൃത്തി പൂർത്തിയാകുകയും കഴിഞ്ഞ ദിവസം സമർപ്പണം നടക്കുകയും ചെയ്തതിനെ തുടർന്ന് നവീകരണ പ്രവർത്തനങ്ങളെ കുറിച്ച് സമൂഹത്തിൽനിന്നും വിശ്വാസികളിൽനിന്നും സമ്മിശ്ര പ്രതികരണമാണ് നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും വന്നുകൊണ്ടിരുന്നത് .

ഇതിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത് കിഴക്കേ നടയിൽ പുതുതായി സ്ഥാപിച്ച വിളക്കുകാലുകളെ കുറിച്ചാണ്. ക്ഷേത്ര ചൈതന്യത്തിനും പൈതൃകത്തിനും ചേർന്നതരത്തിലല്ല ഇവ സ്ഥാപിച്ചതെന്നായിരുന്നു പ്രധാന വിമർശനങ്ങൾ..

ഈ അവസരത്തിലാണ് ദേവസ്വത്തിന്‍റെ ഇതുസംബന്ധിച്ച വിശദികരണം വ്യാഴാഴ്ച ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ പുറത്തിറക്കിയത്. ഭക്തജനങ്ങളുടെ അഭിപ്രായം ദേവസ്വം മാനിക്കുന്നു, കിഴക്കേ നടയിൽ പുതുതായി സ്ഥാപിച്ച വിളക്കുകാലുകൾ നീക്കം ചെയ്യാൻ തീരുമാനിക്കുന്നെന്ന് കൂടൽമാണിക്യം ദേവസ്വം വ്യക്തമാക്കുകയും ഇവ നീക്കം ചെയ്യുന്ന പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു.

കിഴക്കേ നടയിൽ ഉണ്ടായിരുന്ന വഴിവിളക്കുകൾ ദീർഘകാലമായി പ്രവർത്തിക്കാതെ സന്ധ്യ കഴിഞ്ഞാൽ പരിസരത്ത് വെളിച്ചമില്ലയെന്ന അഭിപ്രായം പലരും അറിയിച്ചിരുന്നു. ഇവ ദേവസ്വം സ്ഥാപിച്ചവയല്ല. ഗോപുരനവീകരണം ഏറ്റെടുത്ത ഐ.സി.എൽ മേധാവി കെ.ജി. അനിൽകുമാർ ഈ വിവരം മനസ്സിലാക്കി അതിന് പരിഹാരം എന്ന നിലയിൽ വിളക്കുകാലുകൾ സ്ഥാപിച്ചു നൽകുകയാണ് ഉണ്ടായത് എന്ന് ദേവസ്വം പറയുന്നു.

ഇതോടെ പരിസരത്തെ വെളിച്ചക്കുറവ് പരിഹരിക്കപ്പെട്ടു. എന്നാൽ സ്ഥാപിച്ച വിളക്കുകൾ ക്ഷേത്രത്തിൻ്റെ നടയ്ക്കൽ വയ്ക്കാൻ അനുയോജ്യമല്ല എന്നും അവ മാറ്റുകയാണ് വേണ്ടത് എന്നും വലിയ അഭിപ്രായം ഉയർന്നുവന്നു. പൊതുജനാഭിപ്രായത്തിന് അർഹിക്കുന്ന പരിഗണന നൽകിയ ദേവസ്വം ഭരണസമിതി സ്പോൺസറുമായി ഇക്കാര്യം സംസാരിച്ചതിൽ പൊതുജനാഭിപ്രായത്തിനാണ് പ്രാമുഖ്യം നൽകേണ്ടത് എന്ന സമീപനത്തോട് സ്പോൺസർ യോജിക്കുകയായിരുന്നു .

ക്ഷേത്രത്തിൻ്റേയും ഭക്തജനത്തിൻ്റെയും നന്മയ്ക്കായി പ്രവർത്തിക്കാൻ ഭരണസമിതി പ്രതിജ്ഞാബദ്ധമാനിന്നും, ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ സ്ഥാപിച്ച വിളക്കുകാലുകളും വിളക്കുകളും നീക്കം ചെയ്യാൻ ഭരണസമിതി തീരുമാനമെടുത്ത വിവരം ഇതിനാൽ അറിയിക്കുന്നു എന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top