ഉദയ പ്രോവിൻസിലെ സി.എം.സി സിസ്റ്റേഴ്സ് 15 കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ കൈമാറി

ഇരിങ്ങാലക്കുട : സി.എം.സി. സന്യാസി സമൂഹത്തിന്‍റെ സ്ഥാപകനായ വി.കുര്യാ ക്കോസ് ഏലിയാസ് ചാവറ പിതാവിന്‍റെ സ്വര്‍ഗ്ഗപ്രാപ്തി യുടെ 150-ാം വര്‍ഷത്തിന്‍റെ സ്മരണയായ ചാവറ ആരാമം പദ്ധതിയുടെ ഭാഗമായി ഉദയ പ്രോവിൻസിലെ സി.എം.സി സിസ്റ്റേഴ്സ്. 15 കുടുംബങ്ങള്‍ക്ക് ഒരു കുടുംബത്തിന് 5 സെന്‍റ് സ്ഥലവും പാര്‍പ്പിടവും എന്ന രീതിയില്‍ ഭവനങ്ങള്‍ കൈമാറി. കണ്ണീക്കരയില്‍ 15 വീടുകളുടെ ആശീര്‍വാദകര്‍മ്മവും താക്കോല്‍ദാന ചടങ്ങും ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടൻ നിര്‍വ്വഹിച്ചു. സ്മാരകശില അനാച്ഛാദനം ഇരിങ്ങാ
ലക്കുട രൂപത മുഖ്യ വികാരി ജനറാള്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടൻ നടത്തി.

ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ജോജോ, താഴെക്കാട് വികാരി റവ.ഫാ. ജോണ്‍ കവലക്കാട്ട്, സെന്‍റ് ജെയിംസ് ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍ റവ. ഫാ. ആന്‍റോ ആല പ്പാടൻ , പഞ്ചായത്ത് മെമ്പർ ഷൈനി വര്‍ഗ്ഗീസ് എന്നി വര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
പ്രൊവിൻഷ്യൽ സു പ്പീരിയര്‍ സിസ്റ്റര്‍ വിമല സ്വാഗതവും സാമൂഹ്യവകുപ്പ് കൗണ്‍സിലര്‍ സിസ്റ്റര്‍ ലിസി പോള്‍ നന്ദിയും പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top