വല്ലക്കുന്ന് സെന്‍റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ ഊട്ടുതിരുന്നാളിന്‍റെ ഭാഗമായി ബിരിയാണി കിറ്റുകള്‍ നല്‍കി

വല്ലക്കുന്ന് : വല്ലക്കുന്ന് സെന്‍റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ ഊട്ടുതിരുന്നാളിന്‍റെ ഭാഗമായി ജാതി, മത ഭേദമന്യേ വല്ലക്കുന്ന് ഇടവകയിലുള്ള മുഴുവന്‍ വിശ്വാസികള്‍ക്കും ബിരിയാണികിറ്റുകള്‍ വിതരണം ചെയ്തു. സെന്‍റ് അല്‍ഫോന്‍സ ദൈവാലയത്തിലെ വികാരി ഫാ. ജോസഫ് മാളിയേക്കല്‍ ബിരിയാണി കിറ്റുകള്‍ ആശീര്‍വദിച്ചു. 520 ഓളം ബിരിയാണി കിറ്റുകള്‍ ആണ് നല്‍കിയത്. ഊട്ടുതിരുന്നാളിന്‍റെ ഭാഗമായി രാവിലെ 6.30, 8.00, 10.00 ഉച്ചയ്ക്ക് 3 മണി, 5 മണി എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനയും, ലദീഞ്ഞ്, സന്ദേശം, നൊവേന എന്നിവയും ഉണ്ടായിരുന്നു.

കൈക്കാരന്മാരായ ടി.ഒ.വര്‍ഗ്ഗീസ്, ആന്‍റു തൊടുപറമ്പില്‍, കണ്‍വീനര്‍മാരായ ടി.എ.ജോസ് മാസ്റ്റര്‍, ജോണ്‍സണ്‍ കോക്കാട്ട്, ഷാജൻ തെക്കേക്കര, വിന്‍സെന്‍റ് തണ്ടിയേക്കല്‍, എം.വി.പോള്‍, റോയ് മരത്തംപിള്ളി എന്നിവരും സന്നിഹിതരായിരുന്നു. ഊട്ടുതിരുന്നാളിന്‍റെ ഭാഗമായുള്ള ബിരിയാണി
കിറ്റുകള്‍ കോവിഡ് 19 പ്രോട്ടോകോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിതരണം ചെയ്തത്. മാത്രമല്ല നവനാള്‍ ദിനങ്ങളിലേയും മരണതിരുന്നാള്‍ ദിനത്തിലേയും വിശുദ്ധ കുര്‍ബ്ബാനകള്‍ യുട്യൂബ് ചാനല്‍ വഴി തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top