കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് പകരം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചു

ഇരിങ്ങാലക്കുട : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പിനെ തുടർന്നു ബാങ്ക് ഭരണസമിതിയെ സഹകരണ നിയമപ്രകാരം നീക്കം ചെയ്തു കൊണ്ടും ബാങ്കിന്‍റെ ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ എം സി അജിത്തിനെ നിയമിച്ചുകൊണ്ട് ഉത്തരവ്. ബാങ്കിന്‍റെ ഭരണപരമായ കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിക്കുന്നത് ഉചിതമായിരിക്കുമെന്ന തീരുമാനത്തിൽ സഹകരണ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരടങ്ങുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചു

സഹകരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ടി കെ രവീന്ദ്രൻ, സീനിയർ ഇൻസ്പെക്ടർമാരായ കെ കെ പ്രമോദ്, എംഎം വിനോദ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ടി കെ രവീന്ദ്രനാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കൺവീനർ.

അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അടിയന്തരമായി ബാങ്കിന്‍റെ ഭരണം ഏറ്റെടുത്ത് ബാങ്കിന്‍റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നിർവഹിച്ച് ബാങ്കിന്‍റെ ഉത്തമ താല്പര്യം സംരക്ഷിക്കുന്നതിനും, ബാങ്കിന് ഉണ്ടായ നഷ്ടം തിരിച്ചുപിടിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതാണ് എന്ന് തൃശൂർ ജോയിന്‍റ് രജിസ്ട്രാർ (ജനറൽ ) ഉത്തരവിൽ പറയുന്നു.

സഹകരണ നിയമത്തിനും ബാങ്കിന്‍റെ നിയമാവലിക്ക് അനുസൃതമായി തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിക്ക് ഭരണചുമതല കൈമാറാനുള്ള നടപടികൾ ഈ കമ്മിറ്റി സ്വീകരിക്കേണ്ടതാണ്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top