‘അംഗസമാശ്വാസ നിധി’ ചികിത്സ സഹായ പദ്ധതി – ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക് സഹായധനം വിതരണം ചെയ്തു

ഇരിങ്ങാലക്കുട : കേരള സഹകരണ ‘അംഗസമാശ്വാസ നിധി’ ചികിത്സ സഹായ പദ്ധതിപ്രകാരം ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക് ബാങ്ക് പ്രസിഡന്റ് എം.എസ് കൃഷ്‌ണകുമാർ സഹായധനം വിതരണം ചെയ്തു. യോഗത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ് എ.സി ജോൺസൻ, ഡയറക്ടർമാരായ വിജയൻ, ഇളയേടത്ത്, കെ.എം ധർമരാജൻ, സി.ആർ ജയപാലൻ, കെ.ജെ അഗസ്റ്റിൻ, ഡീൻ ഷെൽട്ടൻ, കെ.ബി ലതീശൻ, എ ഇന്ദിരാ, സുനിത പരമേശ്വൻ, കെ.കെ അനിത, ബാങ്ക് സെക്രട്ടറി പി.ജെ റൂബി, അസി. സെക്രട്ടറി ഇ.എം ജ്യോതിലാൽ, മാറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top