ശരാശരി ടി.പി.ആർ ആസ്പദമാക്കി മുരിയാട്, പടിയൂർ, വെള്ളാങ്ങല്ലൂർ ജൂലായ് 29 മുതൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ ഡി കാറ്റഗറിയി നിയന്ത്രണങ്ങൾ. ഇരിങ്ങാലക്കുട, ആളൂർ, വേളൂക്കര സമ്പൂർണ ലോക്ക്ഡൗണിന് സമാനമായ സി കാറ്റഗറിയി നിയന്ത്രണങ്ങൾ, കാട്ടൂർ, കാറളം ബി കാറ്റഗറി, പൂമംഗലം എ കാറ്റഗറി

കഴിഞ്ഞ 7 ദിവസത്തെ ശരാശരി ടി.പി.ആർ ആസ്പദമാക്കി മുരിയാട്, പടിയൂർ, വെള്ളാങ്ങല്ലൂർ ജൂലായ് 29 മുതൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ ഡി കാറ്റഗറിയി നിയന്ത്രണങ്ങൾ.

ഇരിങ്ങാലക്കുട, ആളൂർ, വേളൂക്കര സമ്പൂർണ ലോക്ക്ഡൗണിന് സമാനമായ സി കാറ്റഗറിയി നിയന്ത്രണങ്ങൾ,

കാട്ടൂർ, കാറളം ബി കാറ്റഗറി ഭാഗിക ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ,

പൂമംഗലം കാറ്റഗറി നിയന്ത്രണങ്ങൾ പാലിച്ച് സാധാരണ പ്രവർത്തനം

കഴിഞ്ഞ 7 ദിവസത്തെ ശരാശരി ടി.പി.ആർ ആസ്പദമാക്കി മുരിയാട്, പടിയൂർ, വെള്ളാങ്ങല്ലൂർ ജൂലായ് 29 മുതൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ ഡി കാറ്റഗറിയി നിയന്ത്രണങ്ങൾ.
ഇരിങ്ങാലക്കുട, ആളൂർ, വേളൂക്കര സമ്പൂർണ ലോക്ക്ഡൗണിന് സമാനമായ സി കാറ്റഗറിയി നിയന്ത്രണങ്ങൾ. കാട്ടൂർ, കാറളം ബി കാറ്റഗറി ഭാഗിക ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ, പൂമംഗലം കാറ്റഗറി നിയന്ത്രണങ്ങൾ പാലിച്ച് സാധാരണ പ്രവർത്തനം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് താഴെ വരുന്ന പ്രദേശങ്ങളായിരിക്കും വ്യാഴാഴ്ച മുതൽ എ വിഭാഗത്തില്‍ ഉള്‍പ്പെടുക. ടിപിആർ 5-10 ശതമാനമുള്ള പ്രദേശങ്ങള്‍ ബി, 10-15 ശതമാനമുള്ള പ്രദേശങ്ങള്‍ സി, 15ന് മുകളിലുള്ളത് ഡി കാറ്റഗറിയില്‍ ആയിരിക്കും.

തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ ജൂലായ് 22 മുതൽ ജൂലായ് 28 വരെയുള്ള എഴു ദിവസത്തെ ശരാശരി വ്യാപനത്തോത് അവലോകനം ചെയ്താണ് ഓരോ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്നത് തീരുമാനിക്കുന്നത്. ജൂലായ് ൨൯ മുതൽ ഈ നിയന്ത്രണങ്ങളാണ് ഈ പ്രദേശങ്ങളിൽ നിലവിൽ വരിക. മറ്റു നിലവിലെ നിയന്ത്രണങ്ങൾ എല്ലാം തുടരും, ശനി ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക് ഡൌൺ ആയിരിക്കും

A വിഭാഗം ടി.പി.ആർ 5 % ന് താഴെയുള്ള ഇടങ്ങളിൽ നിയന്ത്രണങ്ങൾ പാലിച്ച് സാധാരണ പ്രവർത്തനം

എല്ലാ കടകളും രാവിലെ 7 മുതൽ വൈകുന്നേരം 8 വരെ പ്രവർത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി.) 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനവും അനുവദിക്കും.

പൂമംഗലം പഞ്ചായത്ത്
കഴിഞ്ഞ 7 ദിവസത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 4.91 %


B വിഭാഗം ടി.പി.ആർ 5 – 10 % ഉള്ള ഇടങ്ങളിൽ ഭാഗിക ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ

അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 8 വരെ പ്രവർത്തനം അനുവദിക്കും. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകുന്നേരം 8 വരെ പ്രവർത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി.) ഇവിടങ്ങളിൽ 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അനുവദിക്കും.

കാട്ടൂർ പഞ്ചായത്ത്
കഴിഞ്ഞ 7 ദിവസത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 8.82 %


കാറളം പഞ്ചായത്ത്
കഴിഞ്ഞ 7 ദിവസത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 5.74 %


C വിഭാഗം ടി.പി.ആർ 10 – 15 % ഉള്ള ഇടങ്ങളിൽ സമ്പൂർണ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ

അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 8 വരെ അനുവദിക്കും. മറ്റു കടകൾ വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 8 വരെ അനുവദിക്കും. (25 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി.)

ഇരിങ്ങാലക്കുട നഗരസഭ
കഴിഞ്ഞ 7 ദിവസത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 13.71 %

വേളൂക്കര പഞ്ചായത്ത്
കഴിഞ്ഞ 7 ദിവസത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 10.83 %

ആളൂർ പഞ്ചായത്ത്
കഴിഞ്ഞ 7 ദിവസത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 10.97 %


സി വിഭാഗത്തിൽ പഴം, പച്ചക്കറി, പാൽ , പലചരക്ക് , ബേക്കറി തുടങ്ങിയ അത്യാവശ്യ കടകൾ അല്ലാത്ത മറ്റ് കടകൾ വെള്ളിയാഴ്ച മാത്രം. മത്സ്യം, മാംസം, പക്ഷി മൃഗാദികൾക്കുള്ള തീറ്റകൾ, കേബിൾ DTH ഷോപ്പുകൾ, വാഹന അത്യാവശ്യ റിപ്പയറിംഗ് എന്നിവ എല്ലാ ദിവസവും തുറക്കാം. ഓട്ടോറിക്ഷ ടാക്സികൾ എയർപോർട്ട് , റെയിൽവേ അത്യാവശ്യ യാത്രകളും ആശുപത്രി വാക്സിനേഷൻ ആവശ്യങ്ങളും മാത്രം

ആരാധനാലയങ്ങൾ തുറക്കാൻ പാടില്ല. ബിവറേജ്‌, ബാറുകൾ പാടില്ല, കള്ള്ഷാപ്പുകൾ പാർസലിന് വേണ്ടി മാത്രം തുറക്കാം.

വെള്ളിയാഴ്ച മാത്രം പ്രവർത്തിക്കാവുന്ന മറ്റ് കടകൾ

കല്യാണ ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ വില്കുന്നതിനായി തുണിക്കട, ആഭരണ കട, പാദരക്ഷകൾ വിൽക്കുന്ന കട, വിദ്യാർത്ഥികൾക്ക് ആവശ്യമായ പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, സാധനങ്ങൾ നന്നാക്കുന്ന കടകൾ എന്നിവ 50 ശതമാനം ജീവനക്കാരെ വെച്ച് മാത്രം തുറക്കാം

D വിഭാഗം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 % മുകളിലുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ

മുരിയാട് പഞ്ചായത്ത്
കഴിഞ്ഞ 7 ദിവസത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 19.03 %

പടിയൂർ പഞ്ചായത്ത്
കഴിഞ്ഞ 7 ദിവസത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 18.91 %


എല്ലാ ബുധനാഴ്ചയും തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ എഴു ദിവസത്തെ ശരാശരി വ്യാപനത്തോത് അവലോകനം ചെയ്ത് ഓരോ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്നത് ജില്ലാ ഭരണ സംവിധാനങ്ങൾ പരസ്യപ്പെടുത്തും.

നിയന്ത്രണ ഇളവുകൾ

തിങ്കള്‍ മുതല്‍ വെള്ളി വരെ ബാങ്കുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.

വിവാഹ, മരണാവശ്യങ്ങൾക്ക് പരമാവധി 20 പേർ വെച്ച് തുടർന്നും അനുവദനീയം

എ, ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരെയും സിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കും.

എ, ബി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം

അടുത്ത ശാരീരിക സമ്പര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയിമുകള്‍ക്കും, ജിമ്മുകള്‍ക്കും എ.സി. ഒഴിവാക്കി പ്രവര്‍ത്തിക്കാവുന്നതാണ്.

വായുസഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേസമയം 20-പേരില്‍ കുടുതല്‍ അനുവദിക്കുന്നതല്ല.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമവും ടൂറിസം മന്ത്രാലത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും അനുസരിച്ച് വിനോദ സഞ്ചാര മേഖലകളിലെ താമസസൗകര്യങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കുമായിരിക്കും പ്രവേശനം.

മറ്റു നിലവിലെ നിയന്ത്രണങ്ങൾ എല്ലാം തുടരും, ശനി ഞയർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക് ഡൌൺ ആയിരിക്കും

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top