സ്കൂൾ പാചക തൊഴിലാളികൾ സമരം നടത്തി

ഇരിങ്ങാലക്കുട : രണ്ട് അദ്ധ്യായന വർഷങ്ങൾ കടന്നു പോകുമ്പോൾ തൊഴിലില്ലാതെ പട്ടിണിയിലും ദുരിതത്തിലുമായ സ്കൂൾ പാചക തൊഴിലാളികൾക്ക് ഇ.എസ്.ഐ.യും ഗ്രാറ്റിവിറ്റിയും പ്രോവിഡന്റ് ഫണ്ട് അനുവദിക്കുക, കോവിഡാനന്തര ധനസഹായം അനുവദിക്കുക, അവധിക്കാല ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എ.ഐ.ടി.യു.സി സ്കൂൾ പാചക തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ സമരം നടത്തി.

ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ നടന്ന സമരം എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ കെ ശിവൻ ഉദ്ഘാടനം ചെയ്ത. കെ പി പ്രഭാകരൻ അധ്യക്ഷതവഹിച്ചു. ശോഭാ വിനോദ് സ്വാഗതം പറഞ്ഞു.

എസ്.പി.ടി.യു – എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. എ.ഐ.ടി.യു.സി.ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം സമരം ഉദ്ഘാടനം ചെയ്തു. സുനിത ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. സതി കലേശൻ, റൂബി .കെ.പി. എന്നിവർ സംസാരിച്ചു. ജയ ഉണ്ണികൃഷ്ണൻ, ശാരി സുധി, മേരി ബാബു എന്നിവർ സമരത്തിന് നേതൃത്വം നൽകി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top