കരുവന്നൂർ ബാങ്ക് തട്ടിപ്പ് : പ്രതികളുടെ സ്വത്തു കണ്ട് കെട്ടി സഹകാരികളുടെ നിക്ഷേപം തിരികെ പിടിക്കുക – മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി

കരുവന്നൂർ : പാവപെട്ട നിക്ഷേപകരുടെ പണം തിരികെ നൽകുക തട്ടിപ്പിന് ഇരയായവരെ അന്യായമായ നടപടികളിൽ നിന്ന് മോചിപ്പിക്കുക ടി എം മുകുന്ദന്‍റെ കുടുംബത്തിന് സർക്കാർ സഹായം നൽകുക, പ്രതികൾക്കുള്ള സർക്കാർ, പാർട്ടി സംരക്ഷണം അവസാനിപ്പിക്കുക, പ്രതികളുടെ സ്വത്തു കണ്ട് കെട്ടി സഹകാരികളുടെ നിക്ഷേപം തിരികെ പിടിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലേക്ക് മാർച്ച്‌ നടത്തി.

ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് ടി വി ചാർളി മുഖ്യ പ്രഭാഷണം നടത്തി.

പൊറത്തിശേരി മണ്ഡലം പ്രസിഡൻറ് ബൈജു കുറ്റിക്കാടൻ ബ്ലോക്ക് ഭാരവാഹികളായ തോമസ് തത്തംപ്പിള്ളി, ശ്രീജിത്ത് പട്ടത്ത്, സാജു പാറേക്കാടൻ, സി വി ജോസ് മണ്ഡലം വൈസ് പ്രസിഡന്‍റ് മുരളി മഠത്തിൽ, പഞ്ചായത്ത് മെമ്പർമാരായ സേവ്യർ ആളൂകാരൻ, കെ വൃന്ദ കുമാരി, നിത അർജുൻ, ഷൈജോ അരിക്കാട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജെസ്റ്റിൻ ജോർജ്ജ്, അജീഷ്, സിജോ ചതേലി മണ്ഡലം ഭാരവാഹികളായ കെ കെ വിശ്വനാഥൻ, തോമസ് ചേനത്ത് പറമ്പിൽ, ഷാരി വീനസ് എന്നിവർ നേതൃത്വം നൽകി

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top