ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കുക, ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കുക – ഹിന്ദു ഐക്യവേദി കൂടൽമാണിക്യം ദേവസ്വം ഓഫീസ് ധർണ നടത്തി

ഇരിങ്ങാലക്കുട : ക്ഷേത്രങ്ങളോടുള്ള സർക്കാർ അവഗണനക്കെതിരെ, പാട്ട കാലാവധികഴിഞ്ഞ ക്ഷേത്രഭൂമികൾ തിരിച്ചു പിടിക്കാതിരിക്കുന്നതിലും , ക്ഷേത്ര ഭരണം സർക്കാർ വിട്ടൊഴിയുക, ക്ഷേത്ര സ്വത്തുക്കൾ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുക എന്നീ മുദ്രവാക്യങ്ങൾ ഉയർത്തിപിടിച്ചുകൊണ്ട് ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം ഓഫീസിനു മുൻപിൽ ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ: രമേശ് കൂട്ടാല പ്രതിഷേധ ധർണ ഉദ്‌ഘാടനം ചെയ്തു. ജില്ലാ അധ്യക്ഷൻ ബാലൻ പണിക്കശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി പി.എൻ അശോകൻ മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി കനകവല്ലി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. താലൂക്ക് സംഘടനാ സെക്രട്ടറി ഗോപിനാഥ് കൊല്ലേരി സ്വാഗതവും, മുൻസിപ്പൽ കമ്മിറ്റി വർക്കിങ് പ്രസിഡണ്ട് രവി നന്ദിയും രേഖപ്പെടുത്തി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top