ക്രോസ് സബ്സിഡി ഇല്ലാതാക്കിയുള്ള കേന്ദ്രത്തിന്‍റെ നിയമ ഭേദഗതിക്കെതിരെ ഇരിങ്ങാലക്കുടയിൽ വൈദ്യുതി തൊഴിലാളികളുടേയും ഓഫീസർമാരുടേയും ദേശീയ ഏകോപന സമിതിയുടെ പ്രതിഷേധ യോഗം

ഇരിങ്ങാലക്കുട : ക്രോസ് സബ്സിഡി ഇല്ലാതാക്കിയുള്ള കേന്ദ്രത്തിന്‍റെ വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ഇരിങ്ങാലക്കുട ഇലക്ട്രിക്കൽ സർക്കിളിൽ തൊഴിലാളികളുടേയും ഓഫീസർമാരുടേയും ദേശീയ ഏകോപന സമിതിയുടെ പ്രതിഷേധയോഗം ചേർന്നു.

ജനങ്ങളുടെ വൈദ്യുതി അപ്രാപ്യമാക്കുകയും വ്യവസായങ്ങൾ തകർക്കുകയും ചെയ്യുന്ന ഈ വൈദ്യുതി നിയമഭേദഗതി പാർലമെൻ്റ് നടപ്പ് സമ്മേളനത്തിൽ പാസാക്കുവാൻ കേന്ദ്ര സർക്കാർ ശക്തമായി നീങ്ങുകയാണ്. ഇതിനെതിരെയുള്ള പ്രക്ഷോഭപാതയിലാണ് ഇലക്ട്രിസിറ്റി മേഖലയിലെ തൊഴിലാളികളുടേയും ഓഫീസർമാരുടേയും ദേശീയ ഏകോപന സമിതിയായിട്ടുള്ള NCCOEEE.

ചൊവ്വാഴ്ച ഇരിങ്ങാലക്കുട ഇലക്ട്രിക്കൽ സർക്കിളിൽ നടന്ന പ്രതിഷേധ യോഗത്തിൽ പെൻഷനേഴ്സ് യൂണിയൻ ഡിവിഷൻ സെക്രട്ടറി രാധാകൃഷ്ണൻ അദ്ധ്യക്ഷനായി, . വിഷയ വിശദീകരണം കെ.എസ്.ഇ.ബി.ഡബ്ലിയൂ.എ സംസ്ഥാന ഭാരവാഹി എ.പി ഡേവിസ് നിർവഹിച്ചു .

കെ.ഇ.ഡബ്ലിയൂ.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് രാമൻ, ഒ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ശ്രീധരൻ, എ.ഐ.പി.എ ഫ് ഭാരവാഹി ബിനു, കെ.ഇ.ഇ.സി കൊടുങ്ങല്ലൂർ ഡിവിഷൻ ഭാരവാഹി ഷൈജു എന്നിവർ സംസാരിച്ചു.

കെ.എസ്.ഇ.ബി.ഡബ്ലിയൂ.എ ഇരിങ്ങാലക്കുട ഡിവിഷൻ സെക്രട്ടറി കെ.വി പവിത്രൻ സ്വാഗതവും ഇ.ഡബ്ലിയൂ.എഫ് ഡിവിഷൻ പ്രസിഡണ്ട് ഷൈലേഷ് നന്ദിയും പറഞ്ഞു.

Leave a comment

Top