ബാർബർ ബ്യുട്ടീഷൻസ് അസോസിയേഷൻ അതിജീവന സമരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ബാർബർ ബ്യുട്ടീഷൻസ് മേഖലയിൽ കോവിഡ് മൂലം ഉണ്ടായ പ്രതിസന്ധികൾ മറികടക്കാനും ടി.പി.ആ.ർ അടിസ്ഥാനത്തിൽ പോലും സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകാത്ത സർക്കാർ നയങ്ങൾക്കെതിരെ കേരളം സ്റ്റേറ്റ് ബാർബർ ബ്യുട്ടീഷൻസ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു മുൻപിൽ അതിജീവന സമരം സംഘടിപ്പിച്ചു.

അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് വി.കെ ചന്ദ്രൻ ഉദ്‌ഘാടനം നിർവഹിച്ചു. കെ.എ മനോജ് അധ്യക്ഷത വഹിച്ചു.

ബാർബർ ബ്യുട്ടീഷൻസ് തൊഴിലാളികളെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി കോവിഡ് വാക്‌സിൻ സമയബന്ധിതമായി നൽകുക. ഇവർ വിവിധ ആവശ്യങ്ങൾക്കായി എടുത്തിട്ടുള്ള ബാങ്ക് വായ്പകളുടെ പിഴ പലിശ ഒഴിവാക്കുന്നതിനും വായ്പ തിരിച്ചടവിനു സാവകാശം നൽകുന്നതിനും സഹകരണ ബാങ്ക് വഴി പലിശ രഹിത വായ്പകൾ അനുവദിക്കുന്നതിനും സർക്കാർ മുൻകൈ എടുക്കുക. തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

സുരേഷ് കുമാർ, സുനിൽ എന്നിവർ പ്രസംഗിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി സുരേഷ്‌കുമാർ സ്വാഗതവും താലൂക്ക് അംഗം സുനിൽ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top