പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഉപവാസ സമരം നടത്തി

ഇരിങ്ങാലക്കുട : കോവിഡ് പ്രതിസന്ധിയിലായ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ അധികൃതർ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റ് സമരം സംഘടിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ഇരിങ്ങാലക്കുട നഗരസഭ ബസ് സ്റ്റാൻഡിൽ നടക്കുന്ന ഉപവാസ സമരം നഗരസഭ ചെയർപേഴ്സൺ സോണിയഗിരി ഉദ്‌ഘാടനം നിർവഹിച്ചു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് പി.വി മാത്യു അധ്യക്ഷത വഹിച്ചു.

നഗരസഭ ബസ്സ്റ്റാൻഡിൽ സ്വകാര്യ ബസുകൾക്കുള്ള ഫീസ് പിരിക്കുന്നത് കോവിഡ് പ്രതിസന്ധിയെ തുടർന്ന് താത്കാലികമായി നിർത്തിവയ്ക്കാൻ അടുത്ത ദിവസം ചേരുന്ന കൗൺസിൽ തീരുമാനം എടുക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.

എ.ഐ.ടി.യു.സി മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ട് സുധീഷ്, വ്യാപാര വ്യവസായി ഏകോപന സമിതി പ്രധിനിധി നജാഹ്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡണ്ട് എം.എസ് പ്രേംകുമാർ, ജില്ലാ സെക്രട്ടറി കെ കെ സേതുമാധവൻ, സെക്രട്ടറി വി.വി അനിൽകുമാർ, ഖജാൻജി കെ.നന്ദകുമാർ എന്നിവർ സംസാരിച്ചു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top