പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് “കലാകാരൻമാർക്കൊരു കൈത്താങ്ങുമായി” വീണ്ടും…

ഇരിങ്ങാലക്കുട : കോവിഡ് മൂലം ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റും നർത്തകനുമായ ശ്രീകുമാറിൻ്റെ വീട് പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് പ്രസിഡൻ്റ് കെ.ജി.സുബ്രമണ്യൻ, സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ്, വൈസ്.പ്രസിഡൻ്റ് ദീപ ആൻറണി, വിനി.കെ.ആർ, അർഷക് അഹമ്മദ്, അമൻ അഹമ്മദ് എന്നിവർ സന്ദർശിച്ചു

കലയുമായി ബന്ധപ്പെട്ട് അദ്ദേഹം ഏർപ്പെട്ട് പോന്നിരുന്ന വിവിധ തൊഴിൽമേഖലകളിലെ പ്രതിസന്ധികളെ കുറിച്ച് നേരിട്ട് മനസ്സിലാക്കുകയും നിത്യ ജീവിതത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. നൃത്തത്തിനോടുള്ള അദ്ദേഹത്തിൻ്റെ അടങ്ങാത്ത അഭിനിവേശത്തിന് വേദികൾ സജ്ജമാക്കുന്നതിനുമുള്ള എല്ലാവിധ പിന്തുണകളും നൽകുകയും ചെയ്തു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top